userpic
user icon
0 Min read

കടുത്ത ആരോപണം ഉന്നയിച്ച് വിവാഹമോചനം വാങ്ങിയ മുന്‍ ഭര്‍ത്താവുമായി കരീഷ്മയുടെ ഡിന്നര്‍ ഡേറ്റ്.!

Karisma Kapoor spotted with ex-husband Sunjay Kapur on dinner date vvk
Karisma Kapoor dating ex-husband

Synopsis

കഴിഞ്ഞ ദിവസം ബി-ടൌണ്‍ വിശേഷങ്ങളില്‍ ഏറ്റവും നിറഞ്ഞ് നിന്ന വാര്‍ത്ത പുറത്തുവന്നത്. 
വർഷങ്ങൾക്ക് ശേഷം മുൻ ഭർത്താവ്  സഞ്ജയ് കപൂറിനൊപ്പം ഡിന്നർ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ വൈറലായി. 

മുംബൈ: ഒരു കാലത്ത് ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ വേര്‍പിരിയല്‍ ആയിരുന്നു നടി കരീഷ്മ കപൂറും ഭര്‍ത്താവ് സഞ്ജയ് കപൂറിന്‍റെയും. കുടുംബ കോടതിയില്‍ ഇരുഭാഗവും അന്ന് നിരത്തിയത് ഗൌരവമേറിയ വാദങ്ങളായിരുന്നു. 2003ൽ ആയിരുന്നു സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാ​ഹം നടന്നത്. 2016ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് കരീഷ്മ വിവാഹമൊന്നും കഴിച്ചില്ല. മക്കള്‍ക്കായി ജീവിക്കുന്നു എന്നതാണ് കരീഷ്മ പറയുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ബി-ടൌണ്‍ വിശേഷങ്ങളില്‍ ഏറ്റവും നിറഞ്ഞ് നിന്ന വാര്‍ത്ത പുറത്തുവന്നത്. 
വർഷങ്ങൾക്ക് ശേഷം മുൻ ഭർത്താവ്  സഞ്ജയ് കപൂറിനൊപ്പം ഡിന്നർ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ വൈറലായി. 

വാഹമോചനത്തിന് ശേഷം കരിഷ്മയും സഞ്ജയിയും കണ്ടുമുട്ടുന്നത് ഇതാദ്യമല്ല എന്നതും ചര്‍ച്ചയാണ്. അടുത്തിടെയായി ഇരുവരും നല്ല സൌഹൃദത്തിലാണ് പോലും. ഇക്കഴിഞ്ഞ മാർച്ച് 12ന് കരിഷ്മയുടെയും സഞ്ജയിയുടെയും മകൻ കിയാൻ കപൂറിന്‍റെ ജന്മദിന ആഘോഷത്തില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. 

സഞ്ജയ് കപൂർ ഇപ്പോഴത്തെ ഭാര്യയോടൊപ്പമായിരുന്നു അന്ന് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. പ്രിയ സച്ച്ദേവാണ് സഞ്ജയ് കപൂറിന്‍റെ ഭാര്യ. ആ ബന്ധത്തിൽ ഒരു മകനും സഞ്ജയ്ക്കുണ്ട്. മുന്‍പ് കോടതിയില്‍ വിവാഹമോചന സമയത്ത് അതീവ ഗുരുതര ആരോപണങ്ങളാണ് കരീഷ്മ മുന്‍ ഭര്‍ത്താവിനെതിരെ നിരത്തിയത്. അതിന് പിന്നാലെ വിവാഹമോചനവും ലഭിച്ചു. എന്നാല്‍ അതില്‍ നിന്നെല്ലാം പിന്നോക്കം പോയി പുതുതായി എന്താണ് ഇരുവര്‍ക്കും ഇടയില്‍ എന്നതാണ് ബോളിവുഡ് ഗോസിപ്പ് കേന്ദ്രങ്ങളിലെ സംസാരം. 

അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോളം അടുത്ത പ്രണയം തകര്‍ന്ന ശേഷമാണ് കരിഷ്മ കപൂര്‍ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവര്‍ക്കും ഇടയില്‍ പ്രശ്നം ആരംഭിച്ചു. 

സഞ്ജയിയും അമ്മ റാണിയും തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. സഞ്ജയുടെ ജീവിത രീതി ശരിയല്ല. മറ്റ് ചില സ്ത്രീകളുമായി സഞ്ജയ്ക്ക് ബന്ധമുണ്ട്. മകന്റെ ഏത് ബന്ധത്തിനും അമ്മ പിന്തുണയ്ക്കാറുണ്ടെന്നും ഒരു ഘട്ടത്തില്‍ കരീഷ്മ തുറന്നു പറഞ്ഞു. സഞ്ജയ് കപൂർ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും ഹണിമൂൺ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണത്തിനും ആഢംബരത്തിനും വേണ്ടിയാണ് ഈ ആരോപണങ്ങള്‍ എന്നാണ് അന്ന് സഞ്ജയ് ഇതിനെതിരെ തിരിച്ചടിച്ചത്. എന്തായാലും ഇത്രയും വലിയ ആരോപണങ്ങള്‍ മറന്ന് വീണ്ടും ഇവര്‍ ഒന്നാകുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്. 

'സിനിമയില്‍ പാടാനൊരുങ്ങി സുമിത്ര' : കുടുംബവിളക്ക് റിവ്യു

പ്രൊപ്പഗണ്ട ചിത്രം എന്ന് ആരോപിച്ച കമല്‍ഹാസന് മറുപടി നല്‍കി 'ദി കേരള സ്റ്റോറി' സംവിധായകന്‍

Latest Videos