userpic
user icon
0 Min read

എന്‍റെ സ്വർഗ്ഗരാജ്യം: കുടുംബത്തോടൊപ്പം പേളിയും ശ്രീനിഷും

pearly maaney srinish family photo viral vvk
pearly maaney srinish family photo

Synopsis

'എന്റെ കുടുംബം, എന്റെ ലോകം, എന്റെ സ്വർഗ്ഗരാജ്യം' എന്നാണ് വീഡിയോയ്ക്ക് ശ്രീനിഷ് നൽകുന്ന ക്യാപ്ഷൻ. ഒപ്പം ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ അടിപൊളി സംഭാഷണവും സന്തോഷ നിമിഷങ്ങളെ എടുത്ത് കാണിക്കാൻ നടൻ ചേർത്തിട്ടുണ്ട്. 
 

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ടവരാണ് നടിയും അവതാരകയുമാണ് പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ബിഗ്ബോസ് മലയാളം സീസൺ 2-ലെ മത്സരാർത്ഥികളായെത്തിയതോടെയാണ് ഇരുവര്‍ക്കും ആരാധകരേറിയത്. ശേഷം പ്രണയം, വിവാഹം, കുടുംബജീവിതം ഒക്കെയായി ഇരുവരും നീങ്ങിയപ്പോഴും എല്ലാ പിന്തുണയുമേകി ആരാധകര്‍ ഒപ്പം നിന്നു. അടുത്തിടെ ഇരുവര്‍ക്കും മകളുണ്ടായി. മകളോടൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ടെങ്കിലും ഇതൽപം പുതുമയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ശ്രീനിഷിന്റെ അച്ചനും അമ്മയും പേളിയുടെ അച്ചനും അമ്മയും ഒന്നിച്ചുള്ള വീഡിയോയാണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. നിലു ബേബിയെ കൊഞ്ചിക്കുന്ന തിരക്കിലാണ് എല്ലാവരും. 'എന്റെ കുടുംബം, എന്റെ ലോകം, എന്റെ സ്വർഗ്ഗരാജ്യം' എന്നാണ് വീഡിയോയ്ക്ക് ശ്രീനിഷ് നൽകുന്ന ക്യാപ്ഷൻ. ഒപ്പം ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ അടിപൊളി സംഭാഷണവും സന്തോഷ നിമിഷങ്ങളെ എടുത്ത് കാണിക്കാൻ നടൻ ചേർത്തിട്ടുണ്ട്. 

ഈ കുടുംബത്തിന്റെ സന്തോം കാണുമ്പോൾ തന്റെ കുടുംബം മിസ് ചെയ്യുന്നതായാണ് വിഡിയോയ്ക്ക് ഒരാൾ നൽകുന്ന കമ്മന്റ്. ഇങ്ങനെ തന്നെ ഒത്തൊരുമയിൽ തുടരട്ടെയെന്ന ആശംസയാണ് എല്ലാവരും നേരുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ ശ്രീനിഷ് ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു പേളിയുടേതും ശ്രീനിഷിന്റേതും. ബിഗ് ബോസ് ഷോ പൂർത്തിയായി അധികം വൈകാതെ തന്നെ പേളി മാണിയും ശ്രീനിഷും വിവാഹിതരായി. രണ്ട് മതമായിരുന്നെങ്കിലും വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ രണ്ട് ആചാരങ്ങളിലും വിവാഹം നടത്തിയിരുന്നു.

ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക'? ദുരനുഭവം പറഞ്ഞ് ബാലയുടെ ഭാര്യ എലിസബത്ത്

ആശ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് വിവാഹിതയായി; വീഡിയോ

Latest Videos