Asianet News MalayalamAsianet News Malayalam

ആനിമേറ്റഡ് സീരിസിലെ ബാഹുബലി പ്രഭാസിനെപ്പോലെയില്ല; പകരം മറ്റൊരാളെപ്പോലെ, അത് ആരാണെന്ന് കണ്ടെത്തി ഫാന്‍സ് !

പുതിയ ആനിമേറ്റഡ് സീരിസിലെ കഥ സിനിമയിലെ കഥ നടക്കുന്നതിന് മുന്‍പ് മഹിഷ്മതില്‍ നടന്ന കാര്യങ്ങളാണ് ആവിഷ്കരിക്കുന്നത്. 

rajamouli-reveals-why-baahubali-animated-character-looks-like-ms-dhoni
Author
First Published May 10, 2024, 6:48 PM IST

ഹൈദരാബാദ്: വൻ വിജയമായ ബാഹുബലി ഫിലിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് എന്ന ആനിമേറ്റഡ് സീരീസ് വരുന്ന മെയ് 17നാണ് റിലീസാകാനിരിക്കുന്നത്.  സംവിധായകൻ എസ്എസ് രാജമൗലിയാണ് ഈ ആനിമേറ്റ‍‍ഡ് ഷോ ഒരുക്കിയിരിക്കുന്നത്. 

പുതിയ ആനിമേറ്റഡ് സീരിസിലെ കഥ സിനിമയിലെ കഥ നടക്കുന്നതിന് മുന്‍പ് മഹിഷ്മതില്‍ നടന്ന കാര്യങ്ങളാണ് ആവിഷ്കരിക്കുന്നത്. ബാഹുബലി:  ക്രൗൺ ഓഫ് ബ്ലഡ് എന്ന സീരിസിന്‍റെ ട്രെയിലര്‍ പ്രകാരം മഹിഷ്മതി  സിംഹാസനത്തെ പുതിയ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ ബാഹുബലിയും ഭല്ലാലദേവയും കൈകോർക്കുന്നതായി കാണിക്കുന്നു. രക്തദേവൻ എന്നറിയപ്പെടുന്ന പുതിയ വില്ലനും സീരിസിലുണ്ട്.

എന്നാല്‍ ഇപ്പോള്‍ ബാഹുബലി പുതിയ മറ്റൊരു കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. അനിമേറ്റഡ് സീരിസിലെ ബാഹുബലിയെ കാണാന്‍ ചിലയിടങ്ങളില്‍ പ്രഭാസിനെപ്പോലെ ഇല്ല. പകരം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണയുടെ ഛായ ആണത്രെ ആനിമേറ്റഡ് ബാഹുബലിക്ക്. എന്തയാലും ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. 

rajamouli-reveals-why-baahubali-animated-character-looks-like-ms-dhoni

അല്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈ ടീമില്‍ കളിക്കുന്ന ധോണിയെ ബാഹുബലിയാക്കി നിരവധി മീമുകള്‍ മുന്‍പ് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ ചര്‍ച്ചയോട് ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്  സീരിസ് അണിയറക്കാര്‍ പ്രതികരിച്ചിട്ടില്ല. 

മഹിഷ്മതി എന്ന സാങ്കല്‍പ്പിക സാമ്രജ്യത്തിലെ അധികാരത്തിന് വേണ്ടിയുള്ള യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ബാഹുബലി സിനിമകള്‍ ആഗോള ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, സത്യരാജ്, രമ്യകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

മെയ് 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലാണ് ഈ ആനിമേഷന്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്. 
ബാഹുബലിയുടെ ലോകം വളരെ വിശാലമാണ്. അതില്‍ നൂറു കണക്കിന് കഥകളുണ്ട്. അതില്‍ ഒന്നാണ് ചലച്ചിത്രത്തിലൂടെ പുറത്തുവന്നത്. ഇതുപോലുള്ള ശ്രമങ്ങള്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കാനാണ് എന്നാണ് എസ്എസ് രാജമൗലി പുതിയ പ്രൊജക്ടിനെ വിശേഷിപ്പിച്ചത്. 

"വൺസ് അപോൺ എ ടൈം ഇൻ കൊച്ചി" റിലീസ് മെയ് 31 ന്; റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ, സംവിധാനം നാദിര്‍ഷാ

സല്‍മാന്‍ ഖാന്‍ വയസ് 58, നായിക 28 കാരി രശ്മിക: ഇതെന്ത്... ബോളിവുഡിന് വീണ്ടും ട്രോളോട്, ട്രോള്‍ !

Latest Videos
Follow Us:
Download App:
  • android
  • ios