Asianet News MalayalamAsianet News Malayalam

ഒടുവിൽ കൺനിറയെ കണ്ടു; ചിത്രാമ്മയെ ഉമ്മവച്ച് മതിയാകാതെ ലക്ഷ്മിക്കുട്ടി, കണ്ണീരണിഞ്ഞ് പിഷാരടി, ​ഹൃദ്യം

സ്റ്റാർ സിങ്ങർ വേദിയിലെത്തി ചിത്രയെ കണ്ടതും കെട്ടിപ്പുണരുന്ന ലക്ഷ്മിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക.

singer k s chithra meet her differently abled fan girl lakshmikutty nrn
Author
First Published Mar 3, 2024, 9:16 PM IST

രോ വ്യക്തികളുടെയും ജീവിതത്തില്‍ പാട്ടിന് വലിയ ബന്ധം ഉണ്ടാകും. മനുഷ്യരുടെ ഓരോ വികാരങ്ങളിലും ഓരോരോ പാട്ടുകൾ മിന്നി മറയും. മലയാളികളെ സംബന്ധിച്ച് അക്കൂട്ടത്തിൽ ഏറെ പ്രിയങ്കരിയായ പാട്ടുകാരി കെ എസ് ചിത്രമാണ്. മലയാളികളുടെ ഊണിലും ഉറക്കത്തിലും കൂട്ടായി എന്നും ചിത്രയുടെ പാട്ടുകളും ഉണ്ട്. സങ്കടം ആയാലും സന്തോഷം ആയാലും പ്രണയം ആയാലും എല്ലാം ആ ശബ്ദമാധുരിയിൽ അലിഞ്ഞു ചേരും. പലരും ചിത്രയെ ഒരുനോക്ക് കാണാൻ ആ​ഗ്രഹിക്കാറുണ്ട്. അത്തരത്തിലുള്ള വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ തന്നെ കാണാൻ ആ​ഗ്രഹിച്ച ആരാധികയെ നെഞ്ചോട് ചേർത്തണച്ചിരിക്കുകയാണ് ചിത്ര. 

ലക്ഷ്മിക്കുട്ടി എന്നാണ് ഈ ആരാധികയുടെ പേര്. വൈകല്യമുള്ള ആളാണ് ലക്ഷ്മിക്കുട്ടി. ഇവരുടെ വീടിനടുത്തുള്ള ഒരു വ്ലോ​ഗറാണ് ചിത്രയെ കാണണമെന്ന ലക്ഷ്മിയുടെ ആ​ഗ്രഹം പുറംലോകത്തെ അറിയിച്ചത്. ഈ വീഡിയോ ധാരാളം പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഒടുവിൽ സ്റ്റാർ സിങ്ങർ വേദിയിൽ വച്ച് തന്റെ പ്രിയ ​ഗായികയെ കണ്ട ലക്ഷ്മിക്കുട്ടിയുടെ കണ്ണും മനവും ഒരുപോലെ നിറഞ്ഞു. ഒപ്പം കണ്ടുനിന്നവരുടെയും. 

ഒരു സിനിമ നേടിയത് 1,387കോടി, മറ്റുള്ളവരും കോടികള്‍ വാരി, മമ്മൂട്ടി, മോഹൻലാൽ സിനിമകളെ പിന്നിലാക്കി ആ ചിത്രം

സ്റ്റാർ സിങ്ങർ വേദിയിലെത്തി ചിത്രയെ കണ്ടതും കെട്ടിപ്പുണരുന്ന ലക്ഷ്മിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. ശേഷം പ്രിയപ്പെട്ട ചിത്രച്ചേച്ചിയോട് ഒരുപാട്ട് തനിക്ക് വേണ്ടി പാടി തരാനും ലക്ഷ്മി പറയുന്നുണ്ട്. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ചിത്രയെ ഉമ്മവയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ലക്ഷ്മിയെയും വീഡിയോയിൽ കാണാം. ഈ ഹൃദ്യസംഗമം കണ്ട് പിഷാരടി അടക്കമുള്ളവരുടെ കണ്ണീരണിയുന്നുമുണ്ട്. വീഡിയോ പുറത്തുവന്നിതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഈ ഒന്നുചേരൽ തങ്ങളുടെയും കണ്ണുനനയിച്ചു എന്നാണ് ഇവർ പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios