Asianet News MalayalamAsianet News Malayalam

വരലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു; പിന്നാലെ വൈറലായി വരന്‍ നിക്കൊളായുടെ മുന്‍ ഭാര്യയുടെയും മകളുടെയും ചിത്രങ്ങള്‍

കഴിഞ്ഞ 14 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ് വരലക്ഷ്മിയും നിക്കൊളായ്‍യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്ന് അറിയുന്നു.

varalaxmi sarathkumar fiance nicholai sachdev first wife and 15 years daughter photo goes viral vvk
Author
First Published Mar 3, 2024, 2:40 PM IST

മുംബൈ: നടി വരലക്ഷ്മി ശരത്‍കുമാര്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്ദേവ് ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ മുംബൈയില്‍ നടന്നിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ വരലക്ഷ്മി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

varalaxmi sarathkumar fiance nicholai sachdev first wife and 15 years daughter photo goes viral vvk

ഐവറി നിറത്തിലുള്ള സില്‍ക്ക് സാരിയില്‍ വരലക്ഷ്മിയും. വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് നിക്കൊളായ്‍യും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമാണ് വരലക്ഷ്മി പങ്കിട്ടത്.  കഴിഞ്ഞ 14 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ് വരലക്ഷ്മിയും നിക്കൊളായ്‍യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്ന് അറിയുന്നു.

അതേ സമയം നിക്കൊളായ് സച്ച്ദേവിന്‍റെ രണ്ടാമത്തെ വിവാഹമാണിത്. സച്ചിദേവ് കവിത എന്ന മോഡലിനെ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. 2010-ൽ മിസിസ് ഗ്ലാഡ്രാഗ്സ് പട്ടം നേടിയ മോഡലാണ് ഇവര്‍. 2007-ൽ കാലിഫോർണിയയിൽ നടന്ന മിസ് ഗ്ലോബ് 2011 മത്സരത്തിലും അവർ പങ്കെടുത്തിട്ടുണ്ടെന്നാണ് ഇന്ത്യ ഗ്ലിറ്റ്സിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. അവർക്ക് 15 വയസ്സുള്ള ഒരു മകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ കുട്ടി ഒരു വെയിറ്റ്ലിഫ്റ്റര്‍ കൂടിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

varalaxmi sarathkumar fiance nicholai sachdev first wife and 15 years daughter photo goes viral vvk

നിക്കോളായും കവിതയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് വേർപിരിഞ്ഞതെന്നാണ് സൂചന.  നിക്കോളായും വരലക്ഷ്മിയും പ്രണയത്തിലായത് മുൻ ഭാര്യയുമായി വേർപിരിഞ്ഞതിന് ശേഷമാണ് എന്നാണ് റിപ്പോര്‍ട്ട്. വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്.

varalaxmi sarathkumar fiance nicholai sachdev first wife and 15 years daughter photo goes viral vvk

പാന്‍ ഇന്ത്യന്‍ തരത്തില്‍ വമ്പന്‍ വിജയം നേടിയ തെലുങ്ക് ചിത്രം ഹനു മാന്‍ ആണ് വരലക്ഷ്മിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ധനുഷ് സംവിധാനം ചെയ്ത്, അഭിനയിക്കുന്ന രായനിലും വരലക്ഷ്മി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടി നായകനായ കസബയിലൂടെയായിരുന്നു വരലക്ഷ്മി ശരത്‍കുമാറിന്‍റെ മലയാളം അരങ്ങേറ്റം. പിന്നീട് കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളിലും മലയാളത്തില്‍ അഭിനയിച്ചു. 

varalaxmi sarathkumar fiance nicholai sachdev first wife and 15 years daughter photo goes viral vvk

ഇത്തവണ ബിഗ് ബോസിലുണ്ടോ വേദിക ചേച്ചി? ആരാധകന് മറുപടി നല്‍കി ശരണ്യ; ഉറപ്പായെന്ന് ആരാധകര്‍ !

പ്രേക്ഷകമനം നിറച്ച് 'സീക്രട്ട് ഹോമി'ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios