Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ്: മറക്കാനാവുമോ പാക്കിസ്ഥാനെ 'പഞ്ഞിക്കിട്ട്' കിംഗ് കോലി രാജവാഴ്ച തുടങ്ങിയ ആ ഇന്നിംഗ്സ്

വിരാട് കോലിയുടെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് പിറന്നത് ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു. 10 വര്‍ഷം മുമ്പ് 2012ലായിരുന്നു കോലി ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 183 റണ്‍സ് പാക്കിസ്ഥാനെതിരെ നേടിയത്. വെറും 148 പന്തിലായിരുന്നു കോലിയുടെ വെടിക്കെട്ട് സെഞ്ചുറി.

Asia Cup: Remebering Virat Kohli's best ODI knock vs Pakistan
Author
Dubai - United Arab Emirates, First Published Aug 23, 2022, 5:15 PM IST

ദുബായ്: ഈ മാസം അവസാനം ദുബായില്‍ തുടങ്ങുന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ സൂപ്പര്‍ ഫോറിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. ഇതിനുശേഷം ഫൈനലിലെത്തിയാലും ഇറു ടീമുകളും നേര്‍ക്കുനേര്‍ പോരാട്ടത്തിന് സാധ്യതയുണ്ട്.

ഇതോടെ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മൂന്ന് തവണ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍വരാനുള്ള സാധ്യതകളുണ്ട്. ഇത്തവണ ഏഷ്യാ കപ്പ് ടി20 ലോകകപ്പ് കണക്കിലെടുത്ത് ടി20 ഫോര്‍മാറ്റിലാണ്. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ വിരാട് കോലി ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ട്. ഫോമിലല്ലെങ്കിലും കോലിയുടെ ബാറ്റിനെതന്നെയാണ് പാക്കിസ്ഥാനും ആശങ്കയോടെ കാണുന്നത്.

ഒരു ഹര്‍ഡിലും വലുതല്ല! തിരിച്ചുവരവിന്റെ സൂചന നല്‍കി ജസ്പ്രിത് ബുമ്ര; വീഡിയോ കാണാം

Asia Cup: Remebering Virat Kohli's best ODI knock vs Pakistan

വീഡിയോ കാണാം

കാരണം വിരാട് കോലിയുടെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് പിറന്നത് ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു. 10 വര്‍ഷം മുമ്പ് 2012ലായിരുന്നു കോലി ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 183 റണ്‍സ് പാക്കിസ്ഥാനെതിരെ നേടിയത്. വെറും 148 പന്തിലായിരുന്നു കോലിയുടെ വെടിക്കെട്ട് സെഞ്ചുറി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസിന്‍റെയും(105) നാസര്‍ ജംഷദിന്‍റെയും(112) സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തപ്പോഴെ ഇന്ത്യയുടെ ചങ്കിടിപ്പ് കൂടി.

മറുപടി ബാറ്റിംഗില്‍ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ഗൗതം ഗംഭീര്‍ പൂജ്യനായി പുറത്തായതോടെ വിരാട് കോലി ക്രീസിലെത്തി. ആദ്യം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം(52) സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ കോലി നാലാമനായി ക്രീസിലെത്തിയ രോഹിത് ശര്‍മക്കൊപ്പം(68) 172 റണ്‍സടിച്ചു കൂട്ടി. 148 പന്തില്‍ 22 ഫോറും രണ്ട് സിക്സും പറത്തിയാണ് കോലി 183 റണ്‍സടിച്ചത്.

ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത് അഫ്രീദി, ഇന്ന് അങ്ങനെയൊരു പേസറുണ്ടോ പാകിസ്ഥാന്? ഇന്‍സിയുടെ മറുപടിയിങ്ങനെ

47-ാം ഓവറില്‍ ഇന്ത്യയെ 318 റണ്‍സില്‍ എത്തിച്ച ശേഷം കോലി പുറത്തായെങ്കിലും ധോണിയും റെയ്നയും ചേര്‍ന്ന് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. വിരാട് കോലിയുടെ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ പത്ത് വര്‍ഷത്തിനിപ്പുറവും ഇത് തന്നെയാണ്. ഇതുകൊണ്ടൊക്കെ ആണ് ഫോമിലല്ലെങ്കിലും കോലിയെ സൂക്ഷിക്കണമെന്ന് മുന്‍ പാക് താരങ്ങള്‍ പാക് നായകന്‍ ബാബര്‍ അസമിന് മുന്നറിയിപ്പ് നല്‍കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios