Asianet News MalayalamAsianet News Malayalam

ആപ്പിളിന്‍റെ ഐഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്താം വെറും 6,800 രൂപയ്ക്ക്

Apple new iPhone 7 cameras dont live up to the hype
Author
Washington, First Published Sep 20, 2016, 5:11 AM IST

ലണ്ടന്‍: വെറും 6,800 രൂപ മുടക്കിയാല്‍ ആപ്പിളിന്‍റെ ഐഫോണ്‍ രഹസ്യങ്ങള്‍ ലഭിക്കും. കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്‌ഞനാണ്‌ പുതിയ കണ്ടെത്തലിന് പിന്നില്‍ സാന്‍ ബെര്‍ണഡീനോ ആക്രമണക്കേസ്‌ അന്വേഷണത്തിന്റെ ഭാഗമായാണ്‌ എഫ്‌.ബി.ഐ. പ്രതിയുടെ ഐഫോണില്‍നിന്നുള്ള വിവരം ശേഖരിക്കാന്‍ ശ്രമിച്ചത്‌. എഫ്‌.ബി.ഐയിലെ സാങ്കേതിക വിദഗ്‌ധരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ ആപ്പിളിനെ സമീപിക്കുകയും ചെയ്‌തു. 

സയീദ്‌ റിസ്‌വാന്‍ ഫറൂഖ്‌ എന്ന വ്യക്‌തിയും ഭാര്യയും ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ 14 പേര്‍ മരിച്ച സംഭവമാണ്‌ എഫ്‌.ബി.ഐയ്‌ക്ക്‌ അന്വേഷിക്കേണ്ടിരുന്നത്‌. ഫോണില്‍നിന്നുള്ള വിവരം ശേഖരിച്ചു നല്‍കാന്‍ 6.8  കോടി രൂപയാണ്‌ ആപ്പിളിനു നല്‍കിയത്‌.

എന്നാല്‍ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ ഡോ. സെര്‍ഗേ സ്‌കൊറോബോഗഡോ വെറും 6,800 രൂപ മുടക്കിയാണു ഐഫോണ്‍ ഡേറ്റ ചോര്‍ത്തിയെടുത്തത്‌. ആപ്പിള്‍ ഫോണിലെ നാന്‍ഡ്‌ ചിപ്പ്‌ മാറ്റിയാണു അദ്ദേഹം ഹാക്കിങ്‌ യാഥാര്‍ഥ്യമാക്കിയത്‌. അദ്ദേഹം തയാറാക്കിയ ചിപ്പാണു പകരം സ്‌ഥാപിച്ചത്‌. 

നാലു ഡിജിറ്റുകള്‍ അടങ്ങുന്ന കോഡ്‌ തകര്‍ക്കാന്‍ 40 മണിക്കൂര്‍ വേണ്ടിവന്നെന്ന്‌ അദ്ദേഹം അറിയിച്ചു. നൂറ്‌ മണിക്കൂര്‍ കോണ്ട്‌ ആപ്പിളിന്‍റെ ആറ്‌ അക്ക കോഡും തകര്‍ക്കാമെന്ന്‌ അദ്ദേഹം അറിയിച്ചു.

Follow Us:
Download App:
  • android
  • ios