28 ദിവസത്തെ വാലിഡിറ്റിയാണ് റിലയന്‍സ് ജിയോയുടെ ഇരു പാക്കുകളും നല്‍കുന്നത്

മുംബൈ: ക്ലൗഡ് ഗെയിമര്‍മാര്‍ക്കായി രണ്ട് പുത്തന്‍ പ്ലാനുകളുമായി റിലയന്‍സ് ജിയോ. 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന 495 രൂപ, 545 രൂപ പ്ലാനുകളാണ് ജിയോ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ക്രാഫ്റ്റണ്‍ ഇന്ത്യയുമായി സഹകരിച്ചാണ് ഇരു ഗെയിം പ്ലാനുകളും റിലയന്‍സ് ജിയോ വിപണിയിലിറക്കിയത്.

വളര്‍ന്നുവരുന്ന മൊബൈല്‍ ഗെയിമിംഗ് വിപണി പിടിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് റിലയന്‍സ് ജിയോ. 495 രൂപ, 545 രൂപ എന്നിങ്ങനെ വിലയുള്ള രണ്ട് പുത്തന്‍ ക്ലൗഡ് ഗെയിമിംഗ് പ്ലാനുകള്‍ ക്രാഫ്റ്റണ്‍ ഇന്ത്യയുമായി സഹകരിച്ച് ജിയോ പുറത്തിറക്കി. 28 ദിവസത്തെ വാലിഡിറ്റിയാണ് ഇരു പാക്കുകളും നല്‍കുന്നത്. മൈജിയോ ആപ്പും ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റും വഴി ഇവ റീചാര്‍ജ് ചെയ്യാം. ഒരേ വാലിഡിറ്റിയെങ്കിലും ഇരു പ്ലാനുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പരിശോധിക്കാം.

495 രൂപ പ്ലാന്‍

ദിനംപ്രതി 1.5 ജിബി ഡാറ്റയാണ് 495 രൂപ പ്ലാന്‍ നല്‍കുന്നത്. ഇതിന് പുറമെ 5 ജിബി അധിക ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും ലഭിക്കും. ജിയോഗെയിംസ് ക്ലൗഡ്, ബിജിഎംഐ സ്‌കിന്‍സ് കൂപ്പണ്‍ ആക്സസ് എന്നിവ ഇതുവഴി ലഭിക്കും.

545 രൂപ പ്ലാന്‍

അതേസമയം, 545 രൂപ റീചാര്‍ജ് പ്ലാന്‍ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ നല്‍കുന്നു. ദിവസവും രണ്ട് ജിബി ഡാറ്റ നല്‍കുന്നതിന് പുറമെയാണിത്. ഇതിന് പുറമെ 5 ജിബി അധിക ഡാറ്റ ആനുകൂല്യവുമുണ്ട്. അണ്‍ലിമിറ്റഡ് വോയിസ് കോള്‍ സൗകര്യവും ലഭിക്കുമ്പോള്‍ ഗെയിമിംഗ് സേവനങ്ങള്‍ 495 രൂപ പ്ലാനില്‍ നല്‍കുന്നതിന് സമാനമാണ്.

ജിയോഗെയിംസ് ക്ലൗഡ് സബ്‌സ്‌ക്രിപ്ഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് 500-ലധികം പ്രീമിയം ക്ലൗഡ് ഗെയിമുകള്‍ ആസ്വദിക്കാനാകും. സ്‌മാര്‍ട്ട്‌ഫോണുകളും വെബ് ബ്രൗസറുകളും ജിയോ സെറ്റ്-ടോപ് ബോക്‌സുകളും ആന്‍ഡ്രോയ്ഡ് ടിവിയും വഴി ഗെയിമുകള്‍ ആക്സസ് ചെയ്യാം. ക്ലൗഡ് ഗെയിമുകളാണ് ലഭ്യമാകുന്നത് എന്നതിനാല്‍ ഡൗണ്‍ലോഡിംഗോ, കണ്‍സോള്‍-ലെവല്‍ ഹാര്‍ഡ്‌വെയറോ ആവശ്യമില്ല. ഗെയിമുകളില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണത്തില്‍ ലോഗിന്‍ ചെയ്താല്‍ മാത്രം മതി.

ജിയോഗെയിംസ് ക്ലൗഡില്‍ പ്രവേശിക്കാന്‍ ജിയോഗെയിംസ് ആപ്പില്‍ ജിയോ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയാണ് വേണ്ടത്. ക്ലൗഡ് സബ്‌സ്‌ക്രിപ്ഷന്‍ ആക്റ്റീവാണെങ്കില്‍ മറ്റൊന്നും ചെയ്യേണ്ടതില്ല. 

Asianet News Live | Nilambur Byelection results | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്