Asianet News MalayalamAsianet News Malayalam

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വൻ വിലക്കുറവ്, സ്മാര്‍ട്ട് ഫോണുകൾക്ക് എക്സേഞ്ച് ഓഫറുകളും; വില അറിയാം

എല്ലാ ബാങ്ക് കാർഡുകളും ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് 8,000 രൂപ വരെ ഓഫറുണ്ട്. പഴയ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്താൽ 35,000 രൂപ വരെ ഓഫർ ലഭിക്കും

offers in Amazon Great Indian Festival
Author
First Published Sep 25, 2022, 8:56 AM IST

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിനൊപ്പം ശ്രദ്ധ നേടി മുന്നേറുകയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. മികച്ച കമ്പനികളുടെ സ്മാർട്ട് ഫോണുകളെല്ലാം വൻ ഓഫറുകളാണ് നൽകുന്നത്. എല്ലാ ഉപഭോക്താക്കൾക്കുമായി സെയിൽ ഇപ്പോൾ ലൈവാണ്. എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകൾക്ക് 10 ശതമാനം വരെ ഇൻസ്റ്റന്റ് ഓഫർ നൽകുന്നുണ്ട്. ആമസോൺ പേ അടിസ്ഥാനമാക്കിയുള്ള ഓഫറുകളും കൂപ്പൺ ഓഫറുകളും ലഭിക്കും. 

ആപ്പിൾ ഐഫോൺ 12 ന്റെ 64 ജിബി സ്റ്റോറേജ് വേരിയന്റ് 46,999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. എസ്‌ബി‌ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1000 രൂപ വരെയുള്ള ഇളവുകൾ ലഭിക്കും. പഴയ സ്മാർട്ട്ഫോൺ നൽകി പുതിയത് വാങ്ങുന്നവർക്കും വൻ ഓഫറുകളുണ്ട്.  പഴയ സ്‌മാർട്ട്‌ഫോൺ സ്വാപ്പ് ചെയ്‌താൽ  25,000 രൂപ വരെ വിലയുള്ള ഓഫറുകൾ ലഭിക്കും. ഷവോമി 12 പ്രോയുടെ വില ആരംഭിക്കുന്നത് 62,999 രൂപയിലാണ്. ആമസോണിൽ ഇതിന് 54,999 രൂപയാണ് വില. 

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു രൂപ വരെ ഫ്ലാറ്റ് ഇൻസ്റ്റന്റ് ഓഫറ്‍ ലഭിക്കും. എല്ലാ ബാങ്ക് കാർഡുകളും ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് 8,000 രൂപ വരെ ഓഫറുണ്ട്. പഴയ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്താൽ 35,000 രൂപ വരെ ഓഫർ ലഭിക്കും. ഷവോമി 12 പ്രോയിൽ 120Hz E5 അമോൾഡ് ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറകൾ, സ്‌നാപ്ഡ്രാഗൺ 8 Gen 1 SoC എന്നിവയുമുണ്ട്. 80W SuperVOOC ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന വൺപ്ലസ്  10R 5G 32,999  രൂപയ്ക്കാണ് വിൽക്കുന്നത്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ  ലഭ്യമാണ്. 

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 2000 രൂപ വിലയുള്ള ഓഫറുകൾ ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ആമസോൺ നൽകുന്നുണ്ട്. റെഡ്മി കെ50ഐ 5ജിയുടെ വില 24,999 രൂപയാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 2000 രൂപ വരെ ഓഫർ ലഭിക്കും. തെർമൽ മാനേജ്‌മെന്റിനായി വേപ്പർ കൂളിംഗ് (VC) ചേമ്പറിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

Follow Us:
Download App:
  • android
  • ios