Asianet News MalayalamAsianet News Malayalam

അമ്മമനസ്...; അമ്മ മരിച്ച ആനക്കുട്ടിയെ സ്വന്തം കൂട്ടത്തോടൊപ്പം ചേർക്കുന്ന മറ്റൊരു ആനയുടെ വൈകാരികമായ കാഴ്ച !

റോഡിന് പുറത്ത് നില്‍ക്കുകയായിരുന്ന ഒരു ആനയും ഒപ്പം ഒരു ആനക്കുട്ടിയും റോഡിലേക്ക് ഓടിവരികയും കുട്ടിയാനയെ കൂട്ടി കാട്ടിലേക്ക് തിരിച്ച് പോകുന്ന ഏറെ വൈകാരികമായ രംഗമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. 

ailing mother's calf joining other herd at sathyamanagalam forest viral video shared by spriya sahu ias
Author
First Published Mar 7, 2024, 9:38 AM IST

മ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോകുമായിരുന്ന ആനക്കുട്ടിയെ മറ്റ് ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കുന്ന വൈകാരികമായ അനുഭവം പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയാ സാഹു. മാർച്ച് 3 ന് വൈകുന്നേരം ബന്നാരിക്കടുത്തുള്ള സത്യമംഗലം കടുവാ സങ്കേതത്തിൽ കണ്ടെത്തിയ ആനയെ കുറിച്ച് കഴിഞ്ഞ ദിവസം സുപ്രിയാ സാഹു തന്‍റെ എക്സ് അക്കൌണ്ടിലൂടെ വിവരിച്ചിരുന്നു. മരണത്തെ മുഖാമുഖം കണ്ട ആനയോടൊപ്പം രണ്ട് ആനക്കുട്ടികളും ഉണ്ടായിരുന്നതായി അവര്‍ തന്‍റെ ആദ്യ കുറിപ്പില്‍ പറഞ്ഞിരുന്നു. മറ്റൊരു കുറിപ്പില്‍, അമ്മയുടെ മരണത്തോടെ ഒറ്റപ്പെടുമായിരുന്ന ആനക്കുട്ടിയെ മറ്റൊരു കൂട്ടത്തോടൊപ്പം ചേര്‍ന്ന വനംവകുപ്പിന്‍റെ സാഹസിക പ്രവര്‍ത്തിയെ കുറിച്ച് സൂചിപ്പിച്ചു. 

ഏറെ സങ്കീര്‍ണ്ണവും അപകടകരവുമായ പ്രവര്‍ത്തിയെ കുറിച്ച്, അവര്‍ തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നു. 'മനസുണ്ടെങ്കില്‍ ആഗ്രഹമുണ്ട്'. ആദ്യമായിട്ടാണ് ഇത്തരമൊരു കാര്യം സത്യമംഗലം കാട്ടില്‍ നടക്കുന്നതെന്നും അവരെഴുതുന്നു. നിര്‍ജലീകരണം സംഭവിച്ച അവശയായി വീണ് കിടന്ന അമ്മയാനയോടൊപ്പം രണ്ട് കുട്ടികളെ കൂടി കണ്ടെത്തിയിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി മൂത്ത കുട്ടിയെ രാത്രി തന്നെ മറ്റ് ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞു. അതിന് പിന്നാലെ അമ്മ ആനയെയും കുട്ടിയെയും ചികിത്സിക്കാന്‍ ആരംഭിച്ചു. കുട്ടികളെ അമ്മയില്‍ നിന്നും അകറ്റി. ഏതാണ്ട് ഒരു ദിവസത്തോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ആന രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് വിദഗ്ദ വെറ്ററിനറി സംഘം അറിയിച്ചു. രാത്രി 8 മണിയോടെ ഡ്രോണുകളുടെയും നൈറ്റ് വിഷന്‍ ക്യാമറകളുടെയും സഹായത്തോടെ ഒരു ആനക്കൂട്ടത്തെ കണ്ടെത്തി. 

സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ, വൈറല്‍ വീഡിയോ

ഭർത്താവ് ശമ്പളം മുഴുവൻ ഭാര്യയെ ഏൽപ്പിക്കും, പിന്നീട് പോക്കറ്റ് മണിയായി വാങ്ങും; ജപ്പാൻ പൊളിയെന്ന് !

4-ാം തിയതി രാവിലെ തന്നെ ആനക്കുട്ടിയെ മറ്റ് ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാനുള്ള ശ്രമമാരംഭിച്ചു. ആനകുട്ടിയെ ആനപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതായിരുന്നു ഏറ്റവും ലളിതമായ മാര്‍ഗ്ഗമെങ്കിലും അതിനെ അതിന്‍റെ സ്വന്തം കൂട്ടത്തോടൊപ്പം വിടാനായിരുന്നു ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചത്. പുതുതായി ചേരുന്ന ആനക്കുട്ടിയെ മുലയൂട്ടാന്‍ കഴിവുന്ന അമ്മമാര്‍ കൂട്ടത്തിലുണ്ടെന്ന് സംഘം കണ്ടെത്തിയിരുന്നു. ആനക്കൂട്ടത്തോടൊപ്പം ചേര്‍ന്ന കുട്ടിയാനയെ വിട്ട് ഉദ്യോഗസ്ഥ സംഘം പിന്മാറി. 

ആനക്കൂട്ടത്തോടൊപ്പം ചേരാതെ ഉദ്യോഗസ്ഥ സംഘത്തെവിടാതെ പിടിച്ച് നിന്ന  ആനക്കുട്ടിയെ പിടി വിടുവിച്ച് ഉദ്യോഗസ്ഥര്‍ പിന്മാറുമ്പോള്‍ പിന്നാലെ റോഡിലൂടെ ആനക്കുട്ടി ഓടിവരുന്നു. ഈ സമയം റോഡിന് പുറത്ത് നില്‍ക്കുകയായിരുന്ന ഒരു ആനയും ഒപ്പം ഒരു ആനക്കുട്ടിയും റോഡിലേക്ക് ഓടിവരികയും കുട്ടിയാനയെ കൂട്ടി കാട്ടിലേക്ക് തിരിച്ച് പോകുന്ന വീഡിയോകളാണ് സുപ്രിയ സാഹു പങ്കുവച്ചത്. ഒരു ദിവസത്തിന് ശേഷം അഞ്ചാം തിയതി രാവിലെ ആനക്കൂട്ടത്തെ നിരീക്ഷിക്കുകയായിരുന്ന ഉദ്യോഗസ്ഥ സംഘം ആനക്കൂട്ടത്തോടൊപ്പം നില്‍ക്കുന്ന ആനക്കുട്ടിയെ കണ്ടെത്തി. ഇത്തരമൊരു സംഭവത്തിന് സഹായിച്ച എല്ലാ ആദിവസി വനംവകുപ്പ് മൃഗവകുപ്പ് ഉദ്യോഗസ്ഥരോടും സുപ്രിയ നന്ദി പറഞ്ഞു. കാട്ടിലെ ജീവിത പോരാട്ടങ്ങളുടെയും സങ്കടത്തിന്‍റെയും മേൽ വിജയത്തിന്‍റെ യഥാർത്ഥ കഥയാണിതെന്നും അവര്‍ കുറിച്ചു. സുപ്രിയയുടെ വീഡിയോ എട്ട് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. 

പ്രസവിച്ച് രണ്ടാം ദിനം, ഭാര്യയോട് ഭക്ഷണമുണ്ടാക്കാൻ ആവശ്യപ്പെട്ട് ഭർത്താവ്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios