Asianet News MalayalamAsianet News Malayalam

പല്ലെടുക്കുന്ന തത്തയെ കണ്ടിട്ടുണ്ടോ? ദേ ഇങ്ങോട്ട് നോക്കൂ, വൈറലായി വീഡിയോ 

നമ്മെ പോലെ തന്നെ കുട്ടിയും ആദ്യം ഒന്ന് അമ്പരക്കുന്നുണ്ട്. പിന്നാലെ അത് തത്തയേയും അത് കൊത്തിയെടുത്ത പല്ലും നോക്കി ചിരിക്കുന്നതും വീഡിയോയിൽ കാണാം.

dentist parrot extracting rotten tooth unbelievable video rlp
Author
First Published Mar 26, 2024, 12:59 PM IST

വളരെ രസകരമായ എന്തെല്ലാം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? നമ്മുടെ ഓരോ ദിവസവും കൂടുതൽ രസകരമാക്കിത്തീർക്കുന്നതിൽ ഇത്തരം വീഡിയോകൾക്ക് വലിയ പങ്കു തന്നെയുണ്ട്. അതിൽ തന്നെ കുഞ്ഞുങ്ങളുടെ വീഡിയോ, പക്ഷികളുടേയും മൃ​ഗങ്ങളുടേയും വീഡിയോ ഒക്കെ ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടവയാണ്. 

ഈ വീഡിയോയും അങ്ങനെ ഒന്നാണ്. ഇതിലുള്ളത് ഒരു തത്തയും ഒരു കുഞ്ഞുമാണ്. നമ്മുടെയൊക്കെ പല്ലിളകിയാൽ ഒന്നുകിൽ ആ പ്ലലെടുക്കുന്നത് ഡോക്ടർമാരായിരിക്കും. അല്ലെങ്കിൽ അമ്മയോ അച്ഛനോ അമ്മൂമ്മയോ അപ്പൂപ്പനോ ഒ
ക്കെ ആയിരിക്കും അല്ലേ? എന്നാൽ, ഒരു തത്ത കുട്ടിയുടെ ഇളകിയ പല്ലെടുക്കുന്ന രം​ഗം നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ദാ ഈ വീഡിയോ കണ്ടുനോക്കിയാൽ മതി. 

വീഡിയോയിൽ ഒരു ചെറിയ കുട്ടിയേയും ഒരു തത്തയേയും കാണാം. കുട്ടിയുടെ ഒരു പല്ല് കേടായി ഇളകിയിരിക്കുകയാണ്. തത്തയെ ആ പല്ല് കാണിക്കുകയാണ്. പെട്ടെന്ന് തത്ത ആ പല്ല് കൊത്തിയിങ്ങെടുക്കുന്നതാണ് പിന്നെ കാണുന്നത്. നമ്മെ പോലെ തന്നെ കുട്ടിയും ആദ്യം ഒന്ന് അമ്പരക്കുന്നുണ്ട്. പിന്നാലെ അത് തത്തയേയും അത് കൊത്തിയെടുത്ത പല്ലും നോക്കി ചിരിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടിയുടെ വീട്ടിൽ വളർത്തുന്നതാണ് ഈ തത്തയെ എന്നാണ് ഈ വീഡിയോ കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. 

എന്നാലും, തത്ത ഒരു പല്ല് എടുക്കുന്നത് എങ്ങനെയാണ് എന്ന് നമ്മൾ അത്ഭുതപ്പെട്ടു പോയേക്കാം. പക്ഷേ, കൺമുന്നിൽ കാണുമ്പോൾ വിശ്വസിച്ചല്ലേ തീരൂ അല്ലേ? എന്തായാലും നിരവധിപ്പേരാണ് വീഡിയോ കണ്ട് അന്തംവിട്ടിരിക്കുന്നത്. ഒരുപാട് പേർ ഈ രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios