Asianet News MalayalamAsianet News Malayalam

മനുഷ്യനായാലെന്ത് മൃ​ഗമായാലെന്ത്, അമ്മമാരുടെ സ്നേഹത്തിനതിരുകളുണ്ടോ? കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മക്കരടി ചെയ്തത്

ഇത് കണ്ടുകൊണ്ടുവന്ന അമ്മക്കരടി ഒരുനിമിഷം പോലും അമാന്തിച്ചു നിന്നില്ല. മുന്നും പിന്നും നോക്കാതെ അടുത്ത നിമിഷം തന്നെ വെള്ളത്തിലേക്ക് എടുത്തു ചാടുകയാണ് അമ്മക്കരടിയും.

mama polar bear saves cub from drowning video rlp
Author
First Published Mar 3, 2024, 10:17 AM IST

സ്വന്തം കുഞ്ഞുങ്ങൾ അപകടത്തിൽ പെട്ടാൽ ഏതൊരച്ഛനുമമ്മയും നോക്കി നിൽക്കില്ല. അവരെ സംരക്ഷിക്കാൻ അതിലെ മറ്റ് അപകടങ്ങളെ കുറിച്ച് പോലും ചിന്തിക്കാതെ എടുത്തുചാടി എന്നു വരും. അത് മനുഷ്യർ മാത്രമല്ല, മൃ​ഗങ്ങളും അങ്ങനെയൊക്കെ തന്നെയാണ്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരമ്മക്കരടിയുടെ സ്നേഹവും കരുതലും നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാം. 

ഒരു അമ്മ ധ്രുവക്കരടിയും കുഞ്ഞുമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ എക്സിൽ ഷെയർ‌ ചെയ്തിരിക്കുന്നത് Gabriele Corno എന്ന യൂസറാണ്. തന്റെ കുഞ്ഞ് ഒരു ജലാശയത്തിൽ വീണപ്പോൾ മുന്നും പിന്നും നോക്കാതെ അതിലേക്ക് എടുത്തു ചാടുന്ന അമ്മക്കരടിയാണ് വീഡിയോയിൽ. അതിൽ ഒരു കുഞ്ഞു കരടി കല്ലിൽ നിന്നും വഴുതി വെള്ളത്തിലേക്ക് വീഴുന്നത് കാണാം. പിന്നാലെ അത് വെള്ളത്തിൽ മുങ്ങിപ്പോവാൻ തുടങ്ങുകയാണ്. 

എന്നാൽ, ഇത് കണ്ടുകൊണ്ടുവന്ന അമ്മക്കരടി ഒരുനിമിഷം പോലും അമാന്തിച്ചു നിന്നില്ല. മുന്നും പിന്നും നോക്കാതെ അടുത്ത നിമിഷം തന്നെ വെള്ളത്തിലേക്ക് എടുത്തു ചാടുകയാണ് അമ്മക്കരടിയും. പിന്നാലെ അത് തന്റെ കുഞ്ഞിനെ വെള്ളത്തിൽ നിന്നും കരയിലേക്ക് കയറ്റുന്നു. ഒപ്പം തന്നെ എങ്ങനെയാണ് കയറേണ്ടത് എന്ന് അമ്മക്കരടി തന്റെ കുഞ്ഞിനെ പഠിപ്പിക്കുന്നും ഉണ്ട്. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. 'അമ്മക്കരടി കുഞ്ഞിനെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ഇറങ്ങുന്നു. ഒപ്പം സുരക്ഷിതമായി എങ്ങനെ കയറാമെന്ന് കുഞ്ഞിനെ പഠിപ്പിക്കുകയും ചെയ്യുന്നു' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. 

 

 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'മനുഷ്യനായാലും മൃ​ഗമായാലും അമ്മമാരുടെ സ്നേഹം ഉപാധികളില്ലാത്തതാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios