Asianet News MalayalamAsianet News Malayalam

നിന്റെ വമ്പ് എന്റെ ടെറിറ്ററിയിൽ വേണ്ട; പിറ്റ്ബുള്ളിനെ തൂക്കിയെറിഞ്ഞ് കാട്ടുപോത്ത്, വീഡിയോ

വീഡിയോയിൽ ഒരു കാട്ടുപോത്ത് അതുവഴി മേഞ്ഞുനടക്കുന്നത് കാണാം. ആ സമയം ഒരു പിറ്റ്‍ബുൾ കാട്ടുപോത്തിന്റെ അടുത്തേക്ക് വരികയാണ്.

pitbull charges towards bison then this is happened video rlp
Author
First Published Mar 8, 2024, 5:25 PM IST

വളരെ അക്രമകാരിയായ നായയായിട്ടാണ് പിറ്റ്‍ബുൾ അറിയപ്പെടുന്നത്. ലോകത്തെല്ലായിടത്തു നിന്നും പിറ്റ്‍ബുള്ളിന്റെ ആക്രമണത്തിൽ പരിക്കേറ്റ അനേകം മനുഷ്യരുടെ വാർത്തകൾ നാം വായിച്ചിട്ടുണ്ടാകും. മാത്രമല്ല, എത്രയോ പേർക്ക് പിറ്റ്‍ബുള്ളിന്റെ ആക്രമണത്തിൽ ജീവനും നഷ്ടമായിട്ടുണ്ട്. എന്നാൽ, എന്തൊക്കെ തന്നെ പറഞ്ഞാലും ഈ ആവേശവും കൊണ്ട് ഒരു കാട്ടുപോത്തിനെ ആക്രമിക്കാൻ പോയാൽ എന്ത് സംഭവിക്കും? എന്തും സംഭവിക്കാം എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

പിറ്റ്‍ബുൾ ഒരു കാട്ടുപോത്തിനെ അക്രമിക്കുന്നു, പെട്ടെന്ന് തന്നെ കാര്യം മനസിലായി എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. വീഡിയോയിൽ ഒരു കാട്ടുപോത്ത് അതുവഴി മേഞ്ഞുനടക്കുന്നത് കാണാം. ആ സമയം ഒരു പിറ്റ്‍ബുൾ കാട്ടുപോത്തിന്റെ അടുത്തേക്ക് വരികയാണ്. കാട്ടുപോത്തിന്റെ അടുത്തെത്തിയ പിറ്റ്ബുൾ അതിനെ അക്രമിക്കുന്നതും കാണാം. എന്നാൽ, അപ്പോൾ തന്നെ കാട്ടുപോത്ത് അതിനെ ഇടിച്ച് തെറിപ്പിച്ചു. കാട്ടുപോത്തിന്റെ ശക്തമായ ഇടിയിൽ പിറ്റ്ബുൾ ദൂരേക്ക് തെറിച്ചു പോകുന്നുണ്ട്. 

ഇത്തിരിനേരം കാട്ടുപോത്ത് നായയുടെ പിറകെ ഓടുന്നതും കാണാം. എന്നാൽ, ആ നായയൊന്നും തനിക്കൊരു ഇര പോലും അല്ലെന്ന് തോന്നിയിട്ടാവണം കാട്ടുപോത്ത് അവിടെ നിന്നും പോവുന്നതാണ് പിന്നെ വീഡിയോയിൽ കാണുന്നത്. നായയാവട്ടെ, തന്റെ കളിയൊന്നും കാട്ടുപോത്തിന്റെ അടുത്ത് നടക്കില്ല എന്ന് മനസിലാക്കിയാവണം അവിടെ നിന്നും വേ​ഗം സ്ഥലം വിടുന്നതും കാണാം. 

എന്തായാലും, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായിത്തീർന്നു. 14.5M ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. പിറ്റ്ബുള്ളിന് കാര്യം മനസിലായി എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേസമയം, പ്രകോപിതരായാൽ വളരെ അധികം അപകടകാരിയായ ജീവിയാണ് കാട്ടുപോത്ത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios