Asianet News MalayalamAsianet News Malayalam

കാമുകന് വേണ്ടി ചാരപ്പണി നടത്തുന്നു, മദ്യപിച്ചെത്തി സെക്യൂരിറ്റി ​ഗാർഡിനെ കോളറിൽ പിടിച്ച് ഭീഷണിപ്പെടുത്തി യുവതി

കാമുകന് വേണ്ടി ചാരപ്പണി ചെയ്തതിന് തനിക്ക് പണം കിട്ടിയോ എന്ന് സെക്യൂരിറ്റി ​ഗാർഡിനോട്  യുവതി ചോദിക്കുന്നതും വീഡിയോയിൽ കാണാം.

spying boyfriend drunk woman attacks security guard in Noida rlp
Author
First Published Mar 26, 2024, 3:31 PM IST

മദ്യപിച്ച ശേഷം ആളുകൾ പൊതുസ്ഥലങ്ങളിൽ വാക്കേറ്റവും ശല്യവും സൃഷ്ടിക്കുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം പ്രചരിക്കാറുണ്ട്. അടുത്തിടെ നടന്ന സമാനമായ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മദ്യപിച്ചെത്തിയ യുവതി സെക്യൂരിറ്റി ​ഗാർഡിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പ്രചരിച്ചത്. 

തന്റെ കാമുകന് വേണ്ടി സെക്യൂരിറ്റി ​ഗാർഡ് ചാരപ്പണി നടത്തുന്നു എന്നാരോപിച്ചായിരുന്നു യുവതിയുടെ ആക്രമണം. സുഹൃത്തുക്കൾ ചേർന്ന് യുവതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർ അക്രമാസക്ത ആകുകയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിൽ ആണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

1 മിനിറ്റ് 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യുവതി സെക്യൂരിറ്റി ​ഗാർഡിന്റെ കോളറിൽ പിടിച്ച് അടിയ്ക്കാൻ ശ്രമിക്കുന്നതും അയാളുടെ തൊപ്പി വലിച്ചെറിയുന്നതും കാണാം. കാമുകന് വേണ്ടി ചാരപ്പണി ചെയ്തതിന് തനിക്ക് പണം കിട്ടിയോ എന്ന് സെക്യൂരിറ്റി ​ഗാർഡിനോട്  യുവതി ചോദിക്കുന്നതും വീഡിയോയിൽ കാണാം. സുഹൃത്തുക്കൾ ചേർന്ന് യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ അവർ കൂടുതൽ അക്രമാസക്തയാകുന്നതും ദൃശ്യങ്ങളിലുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിൽ സംഭവത്തിൻ്റെ സമയവും തീയതിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പോസ്റ്റ് പ്രകാരം സംഭവം നടന്നത് നോയിഡയിലാണ്. 

അർഹാന്ത് ഷെൽബി എന്ന X- ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഓൺലൈനിൽ പങ്കിട്ടതിന് തൊട്ടുപിന്നാലെ, അത് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുകയും യുവതിയുടെ പെരുമാറ്റം ആളുകളെ അലോസരപ്പെടുത്തുകയും നിരവധിപ്പേർ വിമർശനം ഉയർത്തുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ പലരും ഈ രാജ്യത്ത് ഒരു പുരുഷ കമ്മീഷൻ അത്യാവശ്യമാണന്നും യുവതിയെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. ഇതിനോ‌ടകം രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
 

Latest Videos
Follow Us:
Download App:
  • android
  • ios