Asianet News MalayalamAsianet News Malayalam

'എസി കോച്ചിൽ നിന്ന് ടിടിഇയെ തള്ളി പുറത്താക്കാൻ ശ്രമം, ഒടുവിൽ, സാറേ രക്ഷിക്കണേന്ന് അപേക്ഷ'; വൈറൽ വീഡിയോ കാണാം

'ടിക്കറ്റില്ലാതെ എസി കോച്ചിൽ കയറി ടിടിഇയോട് അപമര്യാദയായി പെരുമാറുന്ന രണ്ട് യുവാക്കള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

TTE Assaulted by Ticketless Passengers in Indian railway ac coach Caught on Viral Video
Author
First Published Mar 15, 2024, 10:58 AM IST


ടിക്കറ്റ് ഇല്ലാത്ത യാത്രക്കാര്‍ എല്ലാക്കാലത്തും ഇന്ത്യന്‍ റെയില്‍വേയെ കള്ളവണ്ടി യാത്രയ്ക്കായി ഉപയോഗപ്പെടുത്താറുണ്ട്. പക്ഷേ അങ്ങനെയുള്ള യാത്രക്കാര്‍ സാധാരണയായി മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കാതെ ലോക്കല്‍ കോച്ചുകളിലാണ് യാത്ര ചെയ്യാറ്. അപൂര്‍വ്വമായി ഇത്തരം യാത്രക്കാരെ ടിടിഇമാര്‍ പിടികൂടി പിഴ അടപ്പിച്ച് വിടുന്നു. എന്നാല്‍ അടുത്തകാലത്തായി ഇന്ത്യന്‍ റെയില്‍വേ ട്രയിനുകളില്‍ നിന്ന് ലോക്കല്‍ കോച്ചുകള്‍ വ്യാപകമായി പിന്‍വലിക്കുകയും പകരം റിസര്‍വേഷന്‍ കോച്ചുകളും എസി കോച്ചുകളും വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ഇതോടെ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ ലോക്കല്‍ കോച്ചുകളില്‍ നിന്ന് റിസര്‍വേഷന്‍ കോച്ചുകളിലേക്കും എസി കോച്ചുകളിലേക്കും കയറിത്തുടങ്ങി. ഇത് വ്യാപകമായ പരാതിക്ക് ഇടയാക്കുന്നെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമാകുന്ന വീഡിയോകളില്‍ വ്യക്തം. 

കഴിഞ്ഞ ദിവസം Arhant Shelby എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ഒരു വീഡിയോ Ghar Ke Kalesh എന്ന ജനപ്രിയ എക്സ് അക്കൌണ്ടിലൂടെ വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കണ്ടത് ഏതാണ്ട് അഞ്ച് ലക്ഷത്തി മുപ്പതിനായിരത്തോളം പേരാണ് ഇതുവരെയായി കണ്ടത്. 'ടിക്കറ്റില്ലാതെ എസി കോച്ചിൽ കയറി ടിടിഇയോട് അപമര്യാദയായി പെരുമാറുന്ന രണ്ട് യുവാക്കള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തില്‍ എസി കോച്ചിന്‍റെ വാതിലില്‍ അകത്തേക്ക് കയറാനായി ടിടിഇ നില്‍ക്കുന്നത് കാണാം. എന്നാല്‍ കോച്ചിനുള്ളിലുള്ള ചിലര്‍ അദ്ദേഹത്തെ തടയുന്നു. വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ടിടിഇ കോച്ചിനുള്ളിലേക്ക് കടക്കുകയും തന്നെ തടഞ്ഞ യുവാക്കളോട് ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്യുന്നു. ഒപ്പം അദ്ദേഹം ഇരുവര്‍ക്കുമെതിരെ പരാതി വിളിച്ച് പറയുന്നു. 

11 കോടി അടിച്ചത് മകളുടെ ജന്മദിന സംഖ്യയിൽ എടുത്ത ലോട്ടറിക്ക്; ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള അമ്മയെന്ന് യുവതി

 

യുപിയില്‍ പര്‍ദയിട്ട് വേഷം മാറി ആശുപത്രിയിലെത്തി; ഫാര്‍മസിയിലെ ആ കാഴ്ച കളക്ടറെ ഞെട്ടിച്ചു

ഈ സമയം യുവാക്കള്‍ കൈ കൂപ്പിക്കൊണ്ട് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ഒരാള്‍ ഇടയ്ക്ക് ടിടിഇയുടെ കാലില്‍ തൊട്ട് തൊഴുന്നതും വീഡിയോയില്‍ കാണാം. ഇരുവരും ടിക്കറ്റില്ലാതെ എസി കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ വീഡിയോ പകര്‍ത്തുന്നയാള്‍ സംഭവിച്ചതെന്നതാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ അവസാനിപ്പിക്കുന്നു.  നിരവധി ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ തങ്ങളുടെ മോശമായ റെയില്‍വേ അനുഭവങ്ങള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചുവച്ചു. റെയില്‍വേ ഇത്തരത്തില്‍ പെരുമാറുന്ന യാത്രക്കാരോട് കര്‍ശനമായി പെരുമാറണമെന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് അസൌകര്യമില്ലാതെ നോക്കണെന്നും ആവശ്യപ്പെട്ടു. 

പിസ ഡ്രൈവര്‍, അഞ്ച് വര്‍ഷമായി പ്രവാസി; ലോട്ടറി അടിച്ചത്, വാര്‍ഷിക വരുമാനത്തിന്‍റെ 200 ഇരട്ടി

Latest Videos
Follow Us:
Download App:
  • android
  • ios