Asianet News MalayalamAsianet News Malayalam

ഇതെന്ത് സ്പൈഡർമാനോ? അല്ല,വാഷ്റൂമിലേക്കാണ്; വീഡിയോ വൈറലായപ്പോൾ തെക്കും വടക്കുമെന്ന് ചേരി തിരിഞ്ഞ് കാഴ്ചക്കാർ

'തെക്കേ ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു'വെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ഈ കുറിപ്പിനെ താഴെ തെക്ക് / വടക്ക്  എന്ന് ചേരിതിരിച്ച് 'ഗ്വാ... ഗ്വാ' വിളി ഉയര്‍ന്നു.

video of a passenger going to the washroom in a local coach has gone viral
Author
First Published Apr 2, 2024, 9:04 PM IST

ഇന്ത്യന്‍ റെയില്‍വേയെ കുറിച്ച് യാത്രക്കാര്‍ക്ക് ഇപ്പോള്‍ പരാതി പറയാന്‍ മാത്രമാണ് നേരം. പണ്ട് വണ്ടി വൈകിവരുന്നതായിരുന്നു പരാതിയെങ്കില്‍ ഇപ്പോള്‍ വണ്ടിയുണ്ട്, പക്ഷേ എസിയില്‍ പോലും നില്‍ക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണെന്നാണ് പരാതി. തിരക്കോട് തിരക്ക്. റിസര്‍വേഷനും കടന്ന് എസിയിലേക്ക് വരെ ആളുകള്‍ കയറിത്തുടങ്ങിയിരിക്കുന്നു. ടിക്കറ്റില്ലാത്ത യാത്രക്കാര്‍ എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരമാളുകള്‍ അറിയപ്പെടുന്നത്. ടിക്കറ്റില്ലാത്തതല്ല. അവരുടെ കൈയില്‍ ടിക്കറ്റുണ്ട്. പക്ഷേ ആകെയുള്ള രണ്ട് ലോക്കല്‍ കോച്ചുകളില്‍ ശ്വാസം വിടാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. അവിടെ നിന്ന് പക്ഷേ സാധാരണയായി പരാതികള്‍ ഉയരാറില്ലെന്ന് മാത്രം.  ലോക്കല്‍ കോച്ചും നിറഞ്ഞ് യാത്രക്കാര്‍ റിസര്‍വേഷനിലേക്കും എസി കോച്ചുകളിലേക്കും കടക്കുന്നു. ഇതോടെ റിസര്‍വേഷന്‍ കോച്ചുകളില്‍ നിന്നും എസി കോച്ചുകളില്‍ നിന്നും ഉയരുന്ന പരാതികള്‍ അപ്പോള്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുന്നു. 

എന്നാല്‍ എസിയിലും റിസര്‍വേഷനിലും നിന്നുയരുന്ന പരാതികളെ തകിടം മറിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ട്രയിനിന്‍റെ വാതിലുകള്‍ക്കിടയിലെ ഇടവഴിയില്‍ നില്‍ക്കുന്ന ആളുകളുടെ തലയ്ക്ക് മുകളിലൂടെ തന്‍റെ രണ്ട് കൈയും കാലും ചിലന്തിയെ പോലെ ഉപയോഗിച്ച് ഒരു മനുഷ്യന്‍ സൂക്ഷ്മതയോടെ വാഷ്റൂമിലേക്ക് പോകുന്ന വീഡിയോയായിരുന്നു അത്. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. log.kya.kahenge എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ജനറല്‍ സ്ലീപ്പര്‍ കോച്ചുകളിലെ ഒരു സാധാരണ ദിവസം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ ‍ തെക്കും വടക്കും എന്ന് ചേരി തിരിഞ്ഞു. 

ഇത് പ്രകൃതിയുടെ അത്ഭുതം; ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള ഗുഹ, ഉള്ളില്‍ സ്വന്തമായ ജൈവ ലോകവും കാലാവസ്ഥയും

'കാശ് മുടക്കിയതാണ്, ജനൽ എവിടെ' എന്ന് യാത്രക്കാരൻ; തുറിച്ച് നോക്കിയാൽ കാണില്ലെന്ന് വിമാനക്കമ്പനി, കുറിപ്പ് വൈറൽ

'ചിലപ്പോൾ ഇന്ത്യ ഇന്ത്യക്കാർക്കുള്ളതല്ല.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ഇന്ത്യ തുടക്കക്കാര്‍ക്കുള്ളതല്ലെന്ന പ്രശസ്തമായ കുറിപ്പിനെ ഓര്‍മ്മപ്പെടുത്തി. പിന്നാലെ ഒരു കാഴ്ചക്കാരന്‍ 'തെക്കേ ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു'വെന്ന് എഴുതി. ഈ കുറിപ്പിനെ താഴെയായിരുന്നു വീഡിയോയിലുള്ളത് തെക്കേ ഇന്ത്യക്കാരാണെന്നും അതല്ല വടക്കേ ഇന്ത്യക്കാരാണെന്നുമുള്ള തര്‍ക്കം രൂക്ഷമായത്. യുപി, ബീഹാര്‍ സംസ്ഥാനക്കാരെ വംശീയാമായി അധിക്ഷേപിച്ച് കൊണ്ട് ചിലര്‍ ഉത്തരേന്ത്യക്കാരെ പ്രതിസ്ഥാനത്ത് നിര്‍ത്തി. മറ്റ് ചിലര്‍ ദക്ഷിണേന്ത്യക്കാരുടെ നേരെ വംശീയാധിക്ഷേപം നടത്തി. ചില കാഴ്ചക്കാര്‍ ഇത്തരം അര്‍ത്ഥമില്ലാത്ത തര്‍ക്കങ്ങളില്‍ പങ്കാളികളായില്ല. അവര്‍ എസിയും റിസര്‍വേഷനും എല്ലാം ഇപ്പോള്‍ ജനറല്‍ കോച്ച് പോലെ എന്ന് പരിതപിച്ചു. ചിലര്‍ സ്പൈഡര്‍മാന്‍റെ മീമുകള്‍ പങ്കുവച്ചു. ഇന്ത്യന് സ്പൈഡര്‍മാന്‍ എന്ന് വിശേഷിപ്പിച്ചു. 

രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ശിലായുഗത്തില്‍ ആദിമ മനുഷ്യന്‍ ആനകളെ വേട്ടയാടി ഭക്ഷിച്ചെന്ന് ഗവേഷകര്‍


 

Latest Videos
Follow Us:
Download App:
  • android
  • ios