Asianet News MalayalamAsianet News Malayalam

ലേഡീസ് കോച്ചിലെ ഏക പുരുഷന്‍, ഇറങ്ങാൻ പറഞ്ഞപ്പോൾ തർക്കവും; വൈറൽ വീഡിയോ കാണാം

ഒടുവില്‍ സ്ത്രീകള്‍ എല്ലാവരും കൂടി കോച്ചില്‍ നിന്നും പോകാന്‍ അയാളെ നിര്‍ബന്ധിക്കുന്നു. ഈ സമയം സീറ്റില്‍ നിന്നും പതുക്കെ എഴുന്നേറ്റ അയാള്‍ ഒരു സ്ത്രീയുടെ നേരെ വിരല്‍ ചൂണ്ടി 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന് ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം.  

Video of man entering delhi metro's women-only coach goes viral
Author
First Published Apr 6, 2024, 2:29 PM IST


ദില്ലി മെട്രോയിലെ നാടകീയ നിമിഷങ്ങള്‍ മിക്കവാറും സാമൂഹിക മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടറുണ്ട്. മെട്രോയിലെ റീല്‍സ് ഷൂട്ടുകളും വഴക്കുകളുമെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുന്നു. ഇതിനിടെയാണ് ദില്ലി മെട്രോയിലെ ലേഡീസ് കോച്ചില്‍ ഇരിപ്പുറപ്പിച്ച ഒരു വിരുതന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായത്. നിമയങ്ങള്‍ അറിയാതെയും കോച്ച് മാറിക്കയറിയും ചിലപ്പോള്‍ നമ്മളില്‍ പലര്‍ക്കും ഈ അബദ്ധം യാത്രയ്ക്കിടെയില്‍ പറ്റിയിട്ടുണ്ടാകാം. എന്നാല്‍ ആരെങ്കിലും അത് തിരുത്തുമ്പോള്‍ ഒരു 'സോറി' പറഞ്ഞ് അടുത്ത സ്ഥലത്തേക്ക് മാറുകയെന്നതാണ് സാധാരണ എല്ലാവരും ചെയ്യറാണ്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായി അയള്‍ സ്ത്രീ യാത്രക്കാരോട് തര്‍ക്കിക്കുന്നതായിരുന്നു വീഡിയോയില്‍. 

ഘര്‍ കെ ലങ്കേഷ് എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം എട്ടരലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. വീഡിയോയില്‍ അഞ്ച് തവണ അയാളോട് ജനറല്‍ കോച്ചിലേക്ക് പോകാന്‍ പറഞ്ഞതായി ഒരു സ്ത്രീ പറയുന്നു. എന്നാല്‍, അയാള്‍ ഇരുന്നിടത്ത് നിന്നും മാറാന്‍ തയ്യാറാല്ലായിരുന്നു. ഇതിനിടെ ചില പുരുഷന്മാര്‍ ലേഡീസ് കോച്ചിലൂടെ കയറി ജനറല്‍ കോച്ചിലേക്ക് പോകുന്നതും കാണാം. ഒടുവില്‍ സ്ത്രീകള്‍ എല്ലാവരും കൂടി കോച്ചില്‍ നിന്നും പോകാന്‍ അയാളെ നിര്‍ബന്ധിക്കുന്നു. ഈ സമയം പതുക്കെ സീറ്റില്‍ നിന്നും എഴുന്നേറ്റ അയാള്‍ ഒരു സ്ത്രീയുടെ നേരെ വിരല്‍ ചൂണ്ടി 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന് ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം.  

സ്കേറ്റ്ബോർഡില്‍ 90 ദിവസം കൊണ്ട് മണാലിയില്‍ നിന്ന് കന്യാകുമാരി വരെ; ഇത് ചരിത്രമെന്ന് സോഷ്യൽ മീഡിയ

ഒരു രാജ്യം ഒരു കുടുംബപ്പേര്; ജാതി, മതം, ലിംഗം... എന്തുമാകട്ടെ കുടുംബ പേര് ഒന്ന് മാത്രം, ഇല്ലെങ്കില്‍ കനത്ത പിഴ

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. 'അയാള്‍ മദ്യപിച്ചിരിക്കുന്നു. മദ്യപിച്ചിരിക്കുന്നവരോ ഇതുപോലെയുള്ള ആളുകളെയോ മെട്രോയില്‍ കയറാന്‍ അനുവദിക്കുന്നത് എന്തു കൊണ്ട്?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ചിലപ്പോൾ ദില്ലി  മെട്രോയാണ് ഏറ്റവും കൂടുതൽ വിനോദം നൽകുന്നതെന്ന് തോന്നുന്നു. ഇതിന് 'വിനോദ മെട്രോ' എന്ന് പേരിട്ടാൽ മതി' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. 'അയാൾ പോരാടാനുള്ള മാനസികാവസ്ഥയിലാണ് !! ഇത് ഭയപ്പെടുത്തുന്നതാണ്.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ദില്ലി മെട്രോയിലെ ലേഡീസ് കോച്ചില്‍ ആണുങ്ങള്‍ പതിവല്ലേ' എന്നായിരുന്നു വേറൊരാള്‍ എഴുതിയത്. യാത്രക്കാരെ സംബന്ധിച്ച് അതൊരു പതിവ് കാഴ്ചയാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കളും പറയുന്നു. എന്നാല്‍, ഡിഎംആർസി ചട്ടങ്ങൾ അനുസരിച്ച്, ലേഡീസ്  കോച്ചിൽ യാത്ര ചെയ്താൽ 250 രൂപ പിഴാണ് പിഴ. ഒരു സ്ത്രീ യാത്രിക കൂടെയുണ്ടെങ്കില്‍ 12 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് ലേഡീസ് കോച്ചിൽ യാത്ര ചെയ്യാം. 

സൂര്യഗ്രഹണം മതപരമായ കാര്യം; കാണാന്‍ സൗകര്യം ഒരുക്കണമെന്ന് വിവിധ മതങ്ങളില്‍പ്പെട്ട തടവുകാര്‍

Follow Us:
Download App:
  • android
  • ios