Asianet News MalayalamAsianet News Malayalam

'ഒശ്ശോടാ കുഞ്ഞാവ...'; എയർപോർട്ടിലെ കൺവെയർ ബെൽറ്റിലെ യുവതിയുടെ റീല്‍സ് ഷൂട്ട് വൈറല്‍

റെയില്‍വേയും മെട്രോയും കഴിഞ്ഞ് റീലുകള്‍ എയർപോർട്ടിന്‍റെ കൺവെയർ ബെൽറ്റും കീഴടക്കിയിരിക്കുന്നു.

Woman s reels shoot in airport s conveyor belt goes viral bkg
Author
First Published Mar 31, 2024, 10:22 AM IST


ലൈറലാകണം, അതിന് വേണ്ടി അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന ചിന്തയിലാണ് ഓരോ നിമിഷവും യുവാക്കളെന്ന് തോന്നും അവരുടെ ചില പ്രവര്‍ത്തികള്‍ കണ്ടാല്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്ക് ഏറെ അരസികമായി തോന്നി. റീൽ-മാനിയ'യുടെ പിടിയിലാണ് യുവതലമുറയെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം. സിനിമാ ഗാനങ്ങളാണ് ആളുകള്‍ പ്രധാനമായും റീല്‍സുകളുടെ പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്നത്. ഹിറ്റ് ഗാനമായ  'കുച്ച് കുച്ച് ഹോതാ ഹേ'യുടെ പാശ്ചാത്തലത്തില്‍ സുജാത ദഹൽ ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് പുതിയ വീഡിയോ പങ്കുവച്ചത്. 

എയർപോർട്ടിലെ നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്ന ഒഴിഞ്ഞ കൺവെയർ ബെൽറ്റില്‍ സുജാത ദഹൽ കിടക്കുന്നതും ബെല്‍റ്റ് ചലിക്കുമ്പോള്‍ കൂടി അവരും നീങ്ങുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. വീഡിയോയുടെ ഒടുവില്‍ എന്തോ വീര്യകൃത്യം ചെയ്ത സന്തോഷത്തില്‍ സുജാത ദഹല്‍ കൺവെയർ ബെൽറ്റില്‍ നിന്നും എഴുന്നേറ്റ് വരുന്നു. വീഡിയോ എക്സ്, റെഡിറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധനേടി. കാഴ്ചക്കാര്‍ ഒന്നടങ്കം വീഡിയോയ്ക്കെതിരെ തിരിഞ്ഞു. 'വിമാനത്താവളത്തിലെ ഇത്തരം പെരുമാറ്റത്തിന് ആളുകൾ അറസ്റ്റ് ചെയ്യപ്പെടുന്നില്ലേ ? ' എന്നായിരുന്നു ഒരു കാഴ്ചക്കാരി ചോദിച്ചത്. 

'ഈ വീഡിയോ കണ്ടാല്‍ പിന്നെ പഠിക്കാന്‍ നിങ്ങള്‍ക്ക് മറ്റൊരു പ്രചോദനം ആവശ്യമില്ല'; വൈറല്‍ വീഡിയോ കാണാം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sujata Dahal (@sujita8104)

4,500 അടി ഉയരത്തില്‍ പറക്കവെ 20 കാരനായ ഓസ്ട്രേലിയന്‍ പൈലറ്റിനെ കാണാതായി; അന്യഗ്രഹ ജീവിയോ അതോ...?

പൊതുസ്ഥലങ്ങളിലെ ഇത്തരം പരിപാടികള്‍ നിയന്ത്രിക്കണമെന്ന് മിക്കകാഴ്ചക്കാരും ഒരു പോലെ ആവശ്യപ്പെട്ടു. 'കൊള്ളാം! വളരെ സന്തോഷം. അവൾ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം നേടിയിരിക്കുന്നു.' ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കളിയാക്കി കുറിച്ചു. 'എയര്‍പോര്‍ട്ടില്‍ വൈറസ് എത്തിയിരിക്കുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ചെറിയ കുട്ടികളാണെങ്കില്‍ കൊള്ളാം. ഇത് ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി.  'റെയില്‍വേയും മെട്രോയും കഴിഞ്ഞ് ഇപ്പോള്‍ എയര്‍പോര്‍ട്ടിലും തുടങ്ങിയോ?' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഇന്ത്യന്‍ റെയില്‍വേയും മുംബൈ, ദില്ലി മെട്രോകളും നേരത്തെ തന്നെ റീല്‍സ് ഷൂട്ടിന് പേരുകേണ്ടതാണ്. ഇത്തരത്തില്‍ ഷൂട്ട് ചെയ്യുന്നവരെ പിടികൂടി റെയില്‍വേയും മെട്രോയും പിഴ ഈടാക്കാറുണ്ട്. കഴിഞ്ഞ ഹോളിക്ക് ദില്ലി മെട്രോയില്‍ വച്ച് രണ്ട് പെണ്‍കുട്ടികള്‍ നടത്തിയ ഹോളി ആഘോഷത്തിന്‍റെ വീഡിയോ വൈറലായിരുന്നു. പിന്നാലെ രണ്ട് പെണ്‍കുട്ടികളില്‍ നിന്നും അവരുടെ കൂടെ വീഡിയോ ഷൂട്ട് ചെയ്ത യുവാവില്‍ നിന്നും 33,000 രൂപ വീതം പിഴ ഈടാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

മനുഷ്യൻ കണ്ടെത്തി, വെറും അഞ്ച് ആഴ്ച; ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ട ചത്ത നിലയിൽ


 

Latest Videos
Follow Us:
Download App:
  • android
  • ios