userpic
user icon

മഹേഷിനെ ചടങ്ങിൽ അപമാനിയ്ക്കാൻ ആകാശിന്റെ തന്ത്രം - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Web Desk  | Published: Mar 18, 2025, 4:38 PM IST

സുചി പരിപാടി കോർഡിനേറ്റ് ചെയ്യുന്ന തിരക്കിലാണ്. എല്ലാം റെഡി അല്ലെ, ഓക്കേ അല്ലെ എന്ന് അവൾ വീണ്ടും വീണ്ടും ചെക്ക് ചെയ്യുന്നു. അപ്പോഴാണ് മഹേഷ് അങ്ങോട്ട് എത്തുന്നത്. ഇത് സുചിയാണ് കോർഡിനേറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞതോടെ മഹേഷ് അമ്പരന്നു. എന്തായാലും നന്നായിട്ടുണ്ടെന്ന് പറഞ്ഞ് അകത്തേയ്ക്ക് കയറിയ മഹേഷിന് പക്ഷെ  ആദിയുടെ കാര്യം സുചി എങ്ങാനും ഇഷിതയോട് പറയുമോ എന്ന പേടിയുമുണ്ട്. അപ്പോഴാണ് ആകാശും രചനയും അങ്ങോട്ട് എത്തുന്നത്. സൂചിയാണ് പരിപാടി കോർഡിനേറ്റ് ചെയ്യുന്നതെന്ന് കണ്ടപ്പോൾ അവരും ഞെട്ടി. 

ആകാശ് ആണെങ്കിൽ സൂചിയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്. അത് കണ്ടപ്പോൾ രചനയ്ക്ക് കലി കയറി. പക്ഷെ അവൾ കൂടുതലൊന്നും പറഞ്ഞില്ല. അങ്ങനെ അവർ പരിപാടി നടക്കുന്ന സ്ഥലത്തെത്തി.അപ്പോഴാണ് അവർ മഹേഷിനെ കണ്ടത്. ആദിയെ കാണിച്ച് എങ്ങനെയെങ്കിലും അവനെ കരയിപ്പിക്കാം എന്നുള്ള പ്ലാനാണ് ആകാശിന്. അതിനായി ആകാശ് ആദിയെഫോണിൽ വിളിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തെ ആംബിയൻസ് കാണുകയായിരുന്നു ആദി. ആകാശ് വിളിച്ചതും അവൻ ചടങ്ങ് നടക്കുന്ന അങ്ങോട്ട് പോകാനൊരുങ്ങി. വളരെ തന്ത്രപൂർവ്വം ആദിയെ മഹേഷിന് മുന്നിൽ എത്തിക്കുക എന്നായിരുന്നു ആകാശിന്റെ ലക്ഷ്യം . അത് അവൻ നേടിയെടുത്തു. 

ആദി നേരെ ചെന്ന് പെട്ടത് മഹേഷിന്റെ മുന്നിലാണ്. ആദിയെ കണ്ടതും മഹേഷ് അവനെ കെട്ടിപ്പിടിക്കാനൊരുങ്ങി. എന്നാൽ ആദി കൈ തട്ടി മാറ്റുകയാണ് ചെയ്തത്. ആദിയുടെ ഈ സ്വഭാവം കണ്ട് മഹേഷിന് ഒന്നും മനസ്സിലായില്ല. ആദിയ്ക്കാവട്ടെ തനിയ്ക്ക് ഓർമ്മ നഷ്ടപ്പെട്ടപ്പോൾ അച്ഛനോട് താൻ കാണിച്ച സ്നേഹമൊന്നും ഓർമ്മയിൽ ഇല്ല. ഇനി അവാർഡ് ദാന ചടങ്ങിലേക്ക് ഇഷിതയും ചിപ്പിയും കൂടി എത്തിയാൽ അറിയാം ബാക്കി കഥ എന്താകുമെന്ന്. ആകാംക്ഷാഭരിതമായ അടുത്ത എപ്പിസോഡിനായി കാത്തിരിക്കാം.

Video Top Stories

Must See