മരുമകൾ അവാർഡ് വാങ്ങുന്നത് കാണാനെത്തി ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
നയന തന്റെ ആഗ്രഹം ആദർശിനോട് പറഞ്ഞു. ആദർശ് ആ വിവരം അമ്മയോട് പറഞ്ഞു. അവൾ വാശി തീർക്കാൻ പറയുന്നതാണെന്നും, ആഗ്രഹം കൊണ്ട് പറയുന്നതല്ലെന്നും ദേവയാനി ആദർശിനോട് പറഞ്ഞെങ്കിലും അവൻ അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ആദർശിന്റെ മുന്നിൽ അഭിനയിച്ച് തകർക്കുന്ന ദേവയാനി ഉള്ളിൽ ചിരിക്കുകയായിരുന്നു. എന്തായാലും അവളുടെ ആഗ്രഹം അല്ലെ എന്ന് പറഞ്ഞ് ദേവയാനി താൻ ചടങ്ങിന് പങ്കെടുക്കാമെന്ന് ആദർശിനോട് പറഞ്ഞു.
അതേസമയം അനാമികയും, ജലജയും, ജാനകിയും, അനാമികയുടെ അച്ഛനും അമ്മയുമെല്ലാം നയനയ്ക്ക് അവാർഡ് കിട്ടുന്നതിലുള്ള കുശുമ്പിലാണ്. അവൾ ഉയരങ്ങിലേയ്ക്ക് പോകുന്നത് എങ്ങനെയെങ്കിലും തടയണമെന്നാണ് അവരുടെ ലക്‌ഷ്യം.
എന്തായാലും ചടങ്ങിന്റെ സമയത്ത് ദേവയാനി നേരത്തെ തന്നെ അങ്ങോട്ടെത്തി. ഗ്രേസിയോടും മകൾ ആന്മരിയയോടും വിശേഷങ്ങളെല്ലാം പങ്കുവെച്ച് ദേവയാനി മരുമകളെ കാത്തിരിപ്പാണ്. അമ്മായിയമ്മയ്ക്ക് മരുമകളോടുള്ള സ്നേഹമോർത്ത് അവർക്ക് സന്തോഷമായി. എന്നാൽ എന്നും ഇങ്ങനെ പിന്നിൽ നിന്ന് കളിച്ചാൽ മതിയോ എന്ന് ഗ്രേസി ദേവയാനിയോട് ചോദിക്കുന്നു. പുറത്ത് കാണിക്കാൻ സമയമായില്ലെന്നും അതിനായി കാത്തിരിക്കാമെന്നും ദേവയാനി ഗ്രേസിയോട് മറുപടി പറഞ്ഞു. ശേഷം താൻ നയനയ്ക്കായി സമ്മാനം കൊടുക്കാൻ ഏൽപ്പിച്ച ആ മാല ഡിസൈൻ ചെയ്ത് കിട്ടിയോ എന്ന് ദേവയാനി ചോദിക്കുന്നു. ആന്മരിയ അത് ദേവയാനിയ്ക്ക് നൽകുന്നു. ചടങ്ങിൽ ഈ മാല അവളുടെ കഴുത്തിലണിയണമെന്ന് ദേവയാനി ആന്മരിയയോട് പറയുന്നു. അപ്പോഴാണ് നയന അങ്ങോട്ട് എത്തുന്നത്. ആന്മരിയയും, ഗ്രേസിയും, സംഘാടകരുമെല്ലാം അവളെ ബൊക്കെ കൊടുത്ത് സ്വീകരിച്ചു. മോളുടെ അമ്മായിയമ്മ നേരത്തെ ഇവിടെ എത്തിയിട്ടുണ്ടെന്ന് ഗ്രെസി നയനയോട് പറഞ്ഞതും അവൾക്ക് സന്തോഷമായി. ദേവയാനി ഇതെല്ലാം കണ്ട് കുറച്ച് അപ്പുറത്ത് മാറി നിൽക്കുന്നുണ്ടായിരുന്നു. ഇനി അവാർഡ് ദാന ചടങ്ങാണ്. ചടങ്ങിൽ എന്തെല്ലാം സംഭിക്കുമെന്ന് നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.