ഏഷ്യാനെറ്റ് ഡാൻസിങ് സ്റ്റാർസ് വിജയികളായി വിഷ്ണു-നയന ജോഡി

ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബൻ 

Share this Video

ഏഷ്യാനെറ്റിലെ ഡാൻസ് റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാർസ് വിജയികളായി വിഷ്ണു-നയന ജോഡികളെ തിരഞ്ഞെടുത്തു. പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക്‌ കൊണ്ടുപോയ ഡാൻസിംഗ് സ്റ്റാർസിന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത് അഞ്ജലി-ബോണി, ദിൽഷാ-നാസിഫ് നയന-വിഷ്ണു , പാരീസ് ലക്ഷ്മി-അഭിലാഷ്, ചൈതിക്-കുഞ്ഞാറ്റ എന്നീ ടീമുകളാണ്. നടിയും നർത്തകിയുമായ ആശ ശരത്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, യുവനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ, ചലച്ചിത്രതാരം ശ്വേതാ മേനോൻ എന്നിവരായിരുന്നു വിധികർത്താക്കൾ. ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെയിൽ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി. നിരവധി ടെലിവിഷൻ താരങ്ങളും ഗ്രാൻ‍ഡ് ഫിനാലെയിൽ പങ്കെടുത്തു.

Related Video