userpic
user icon

അർജന്റീനയെ ഞെട്ടിച്ച സൗദിയുടെ തകർപ്പൻ ജയം

Shilpa M  | Updated: Nov 23, 2022, 7:23 PM IST

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയ്ക്കാണ് ഇന്നലെ ഫുട്‌ബോൾ ലോകം സാക്ഷ്യം വഹിച്ചത്. സൗദി അറേബ്യയുടെ മിന്നുന്ന ജയത്തിൽ തകർന്നത് അർജന്റീനയുടെ ആരാധകരുടെ ഹൃദയമാണ്. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായാണ് സൗദി അറേബ്യ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. സൗദി ഗോളി അല്‍ ഒവൈസിക്ക് മുന്നിലാണ് അര്‍ജന്‍റീന അടിയറവുപറഞ്ഞത്.  

Video Top Stories

Must See