വെറുതെ ഗെയിം കളിച്ച് സമയം കളയലല്ല, ഇ സ്പോർട്സ് അവസരങ്ങളുടെ ലോകം
ഹോളിവുഡിൽ ഇറങ്ങുന്ന ഒരു സിനിമയേക്കാൾ കാഴ്ച്ചക്കാരുണ്ട് പല പ്രധാന ഗെയിമുകൾക്കും ഗെയിമർമാർക്കും ഓൺലൈനിൽ. സമ്മാനത്തുകയിൽ മറ്റേത് ഗെയിമിനോടും മുട്ടി നിൽക്കും ലീഗ് ഓഫ് ലെജൻഡ്സും ഫോർട്ട് നൈറ്റ് കൗണ്ടർ സ്ട്രൈക്കുമെല്ലാം. ഓരോ വർഷവും 30 ശതമാനം വെച്ച് വളരുന്ന വമ്പനായി ലോകത്താകെ ഇ-സ്പോർട്സ് വളരുകയാണ്. സൗദിയുടെ നിക്ഷേപങ്ങളിൽ 25 ശതമാനമെങ്കിലും ലാഭം നൽകുന്നത് ഇ-സ്പോർട്സിൽ നിന്നാണ്. ഇതൊന്നും പോരെങ്കിൽ ഇ സ്പോർട്സ് ലോകത്തേക്കൊന്ന് കേറി നോക്കണം. എന്റെ സാറേ.. വേറെ ലോകമാണ്.