Asianet News MalayalamAsianet News Malayalam

'നല്ല സം​ഗീതത്തിന് സ്വന്തം വേരുകളറിയണം'|Asianet News Samvad with Ricky Kej

'ഇന്ത്യൻ സം​ഗീതം അതിരുകളില്ലാതെ ലോകത്തിന് മുന്നിലെത്തിക്കാനാണ് എന്റെ ശ്രമം', അസാധ്യമെന്ന് കരുതിയ ​ഗ്രാമി എന്ന സ്വപ്നം രണ്ടുതവണ സഫലമാക്കിയ സം​ഗീതജ്ഞൻ റിക്കി കേജുമായി ഏഷ്യാനെറ്റ് ന്യൂസ് സംവാദ്

അതിരുകളില്ലാതെ ഇന്ത്യൻ സം​ഗീതം ലോകത്തിന് മുന്നിലെത്തിക്കാനാണ് തന്റെ ശ്രമമെന്ന് ലോക സം​ഗീതത്തിലെ ഏറ്റവും വലിയ പുരസ്കാരമായി കണക്കാക്കുന്ന ​ഗ്രാമി അവാർഡ് രണ്ടുതവണ നേടിയ ഇന്ത്യൻ ​ഗായകൻ റിക്കി കേജ്. സം​ഗീതം കരിയറാക്കാൻ തീരുമാനിച്ച കാലത്തൊക്കെ അസാധ്യമെന്ന് കരുതിയ ​ഗ്രാമി രണ്ടുതവണ നേടാനായത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നതായും ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക അഭിമുഖ പരിപാടിയായ 'സംവാദി'ൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2015ലും 2022ലുമാണ് റിക്കി ​ഗ്രാമി അവാർഡുകൾ കരസ്ഥമാക്കിയത്.

ഒരേ സമയം സം​ഗീതജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായതിനെക്കുറിച്ചും റിക്കി അഭിമുഖത്തിൽ സംസാരിച്ചു. കാടിന്റെ സൗന്ദര്യം ആഘോഷിക്കുന്നത് സം​ഗീതമുണ്ടാക്കിയാണ്. സം​ഗീതം മറ്റൊരാൾ പറഞ്ഞുതരുന്നതിലൂടെ രൂപപ്പെടുന്ന രീതിയിൽ താൽപര്യമില്ലാത്തതിനാലാണ് സിനിമാ സം​ഗീതത്തിൽ ഉറച്ചുനിൽക്കാതിരുന്നത്. സ്വന്തം വേരുകൾ മനസിലാക്കിയുള്ള ഇന്ത്യൻ സം​ഗീതത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നത്. ​ഗ്രാമി അടക്കം അവാർഡുകൾ കൂടുതൽ വിശാലമായി ലോകത്തെ കാണാനുള്ള ഇടമൊരുക്കുമെന്നും റിക്കി പറഞ്ഞു.