Asianet News MalayalamAsianet News Malayalam

ചേച്ചി മരിച്ചു, അവളുടെ ഭർത്താവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നു എന്ന് യുവതി

വീട്ടുകാർ എന്നോട് പറഞ്ഞത്, സഹോദരിയുടെ കുട്ടികൾക്ക് ഒരു അമ്മ വേണം. സഹോദരിയുടെ ഭർത്താവിന് ഒരു ഭാര്യയും. എന്നെ കാണാനാണ് ശരിക്കും സഹോദരിയെ പോലെയുള്ളത്. അതിനാൽ, സഹോദരിയുടെ ഭർത്താവിനെ കല്ല്യാണം കഴിക്കാൻ ഞാൻ തയ്യാറാവണം എന്നതാണ് വീട്ടുകാരുടെ ആവശ്യം.

parents asking woman to marry dead sisters husband reddit post
Author
First Published Apr 13, 2024, 2:04 PM IST

കുടുംബത്തിലെ ആളുകളുടെ അകാലമരണങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കും. പണ്ടുകാലത്ത് ഒരു സ്ത്രീ അകാലത്തിൽ മരിച്ചു കഴിഞ്ഞാൽ അവരുടെ സഹോദരിയെ സ്ത്രീയുടെ ഭർത്താവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന ചില സംഭവങ്ങളൊക്കെ ഉണ്ടാകാറുണ്ട്. അവരുടെ കുഞ്ഞുങ്ങളെ നന്നായി നോക്കാനും മറ്റും വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്. എന്നാൽ‌, ഇന്ന് അത്തരം കാര്യങ്ങളൊന്നും ആരും ചെയ്യാറില്ല. 

പക്ഷേ, ഒരു സ്ത്രീ തന്റെ റെഡ്ഡിറ്റ് അക്കൗണ്ടിൽ വെളിപ്പെടുത്തുന്നത് തനിക്കുണ്ടായ അത്തരത്തിലുള്ള ഒരു അനുഭവമാണ്. തന്റെ സഹോദരി മരിച്ചുപോയി. സഹോദരിയുടെ ഭർത്താവിനെ താൻ വിവാഹം കഴിക്കണമെന്നാണ് വീട്ടുകാർ പറയുന്നത് എന്നാണ് യുവതി പറയുന്നത്. തന്റെ സഹോദരിക്ക് ആറ് മക്കളാണുള്ളത്. സഹോദരിയുടെ മരണശേഷം ആ കുട്ടികളെ താനും വീട്ടുകാരും പരമാവധി സഹോദരിയുടെ അഭാവം അറിയിക്കാതെ തന്നെയാണ് നോക്കുന്നത്. 

എന്നാൽ, സഹോദരിയുടെ ഭർത്താവിന് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ എന്നോടുള്ള പെരുമാറ്റത്തിൽ പ്രകടമായ മാറ്റം കാണുകയായിരുന്നു. എന്നെ കണ്ടാൽ സഹോദരിയെ പോലെ തന്നെയുണ്ട് എന്നും മറ്റും പറഞ്ഞ് എന്നോട് കൂടുതൽ അടുക്കാൻ ശ്രമിച്ചിരുന്നു. ഒരു ദിവസം ഞാൻ വീട്ടിൽ ചെല്ലുമ്പോൾ വീട്ടിൽ സഹോദരിയുടെ വിവാഹവസ്ത്രവും മറ്റും എടുത്തുവച്ചതായിട്ടാണ് കണ്ടത്. 

വീട്ടുകാർ എന്നോട് പറഞ്ഞത്, സഹോദരിയുടെ കുട്ടികൾക്ക് ഒരു അമ്മ വേണം. സഹോദരിയുടെ ഭർത്താവിന് ഒരു ഭാര്യയും. എന്നെ കാണാനാണ് ശരിക്കും സഹോദരിയെ പോലെയുള്ളത്. അതിനാൽ, സഹോദരിയുടെ ഭർത്താവിനെ കല്ല്യാണം കഴിക്കാൻ ഞാൻ തയ്യാറാവണം എന്നതാണ് വീട്ടുകാരുടെ ആവശ്യം എന്നും സ്ത്രീ കുറിക്കുന്നു. 

ഇത് റെഡ്ഡിറ്റിൽ കുറിക്കാനുള്ള കാരണമായി യുവതി പറയുന്നത്, ഇക്കാര്യം തനിക്ക് ആരോടെങ്കിലും തുറന്ന് പറഞ്ഞ് ആ ഭാരം ഒഴിവാക്കണമായിരുന്നു. അതിനാലാണ് ഇവിടെ പറയാൻ തീരുമാനിച്ചത് എന്നാണ്. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളിട്ടത്. ഒരിക്കലും, അങ്ങനെ ഒരു കാര്യം ചെയ്യരുത് എന്നായിരുന്നു ഭൂരിഭാ​ഗം പേരുടേയും അഭിപ്രായം. 

Follow Us:
Download App:
  • android
  • ios