Asianet News MalayalamAsianet News Malayalam

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ അഞ്ച് ടിപ്പ്സ്; രാധിക ഗുപ്തയുടെ ട്വിറ്റ് വൈറലോട് വൈറല്‍

ഓരോ ദിവസവും കുതിച്ചുയരുന്ന ജീവിത ചിലവുകള്‍ക്കിടെ എങ്ങനെയാണ് കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയോടൊപ്പം ഭാവിയില്‍ അവര്‍ക്കായി അല്പം സേവിംഗ്സ് കരുതുകയും ചെയ്യുകയെന്ന ആശങ്കയിലാണ് മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ മാതാപിതാക്കള്‍ ഇതിനിടെയാണ് രാധികയുടെ കുറിപ്പ് പുറത്ത് വന്നത്. 

Radhika Gupta s tweet on Five tips to secure children's future goes viral
Author
First Published Apr 5, 2024, 11:49 AM IST


കുട്ടികളുടെ ഭാവിയെ കുറിച്ച് ആശങ്കയില്ലാത്ത മാതാപിതാക്കളുണ്ടാകില്ല. പ്രത്യേകിച്ചും ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോള്‍. ഓരോ ദിവസവും കുതിച്ചുയരുന്ന ജീവിത ചിലവുകള്‍ക്കിടെ എങ്ങനെയാണ് കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയോടൊപ്പം ഭാവിയില്‍ അവര്‍ക്കായി അല്പം സേവിംഗ്സ് കരുതുകയും ചെയ്യുകയെന്ന ആശങ്കയിലാണ് മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ മാതാപിതാക്കള്‍. ഈ ആശങ്കകള്‍ക്കിടെയാണ് എഡൽവെയ്‌സ് മ്യൂച്വൽ ഫണ്ടിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാധിക ഗുപ്ത കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി അഞ്ച് ടിപ്പ്സുകള്‍ തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പുറത്ത് വിട്ടത്. കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. 

ജനപ്രിയ അഭ്യർത്ഥന പ്രകാരം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍, പെട്ടെന്ന് തോന്നിയ അഞ്ച് കാര്യങ്ങള്‍ കുറിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാധിക തന്‍റെ എക്സ് അക്കൌണ്ടില്‍ കുറിപ്പെഴുതിയത്. ആദ്യകാല നിക്ഷേപത്തിന്‍റെ ദീർഘകാല പിന്തുണക്കാരൻ എന്ന നിലയിൽ, പുതിയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളിൽ എത്രയും വേഗം സാമ്പത്തിക നിക്ഷേപം ആരംഭിക്കണമെന്നാണ് രാധികയുടെ അഭിപ്രായം. ഇതിനായി അഞ്ച് കാര്യങ്ങളാണ് രാധിക മുന്നോട്ട് വയ്ക്കുന്നത്. 1. രേഖകള്‍ പൂര്‍ത്തിയക്കാുക. അതായത് ജനന സർട്ടിഫിക്കറ്റ്, ആധാർ, പാൻ, ബാങ്ക് അക്കൗണ്ട്. തുടങ്ങി കുട്ടികളുടെ പേരിലുള്ള രോഖകള്‍ ശരിയാക്കി വയ്ക്കുക.  പ്രായപൂർത്തി ആകാത്തവർക്ക് ഇവ ചെയ്യാൻ വളരെ എളുപ്പമാണെന്നും രാധിക പറയുന്നു. 2. ലക്ഷ്യം കണ്ടെത്തുക. ഉദാഹരണത്തിന് ഉന്നത വിദ്യാഭ്യാസം. ഇനി ഇതിന് ആവശ്യമായ തുക വര്‍ഷങ്ങളുടെ എണ്ണം കണക്കാക്കി വിഭജിക്കുക. 3. പ്രതിമാസ എസ്ഐപികള്‍ ചെയ്യുക. അതായത് രണ്ടോ മൂന്നോ ഫണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുക. ബ്രോഡ് മാർക്കറ്റ് എക്സ്പോഷറിനായി ഒരു വലിയ / ഇടത്തരം സൂചിക ഫണ്ട്,  അപകടസാധ്യതയുള്ള മിഡ്, സ്മോൾ ക്യാപ് ഫണ്ടുകൾ, കറൻസി മാനേജ് ചെയ്യാൻ വിദേശത്ത് പഠിക്കാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ഒരു അന്താരാഷ്ട്ര ഫണ്ട് എന്നിവ ഉപയോഗിക്കാം. 4. ലക്ഷ്യങ്ങൾ മാറുമ്പോൾ ഇതെല്ലാം ഇടയ്ക്കിടെ അവലോകനം ചെയ്യുക, ലക്ഷ്യത്തോട് അടുക്കുമ്പോൾ കൂടുതൽ യാഥാസ്ഥിതികമാക്കുക.  കുട്ടിക്ക് മനസ്സിലാക്കാനുള്ള പ്രായമായതിനാൽ ഈ പ്രക്രിയയിൽ അവരെ കൂടി ഉൾപ്പെടുത്തുക. 5. ഇത് പൂര്‍ണ്ണമായ ഒന്നല്ല. എന്നാല്‍ നിങ്ങള്‍ ഇതുപോലൊന്ന് എളുുപ്പത്തില്‍ സ്വന്തമായി സൃഷ്ടിക്കാന്‍ കഴിയും. അതോടൊപ്പം കുട്ടികള്‍ക്ക് സമ്മാനങ്ങളോ എസ്ഐപികളോ സമ്മാനിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക. സമ്മാനമായി മൂന്ന് ബോൾ പൂളുകളും നാല് സ്‌ട്രോളറുകളും മുംബൈയിലെ ഒരു വീട്ടിൽ സൂക്ഷിച്ചതിന്‍റെ വേദന എനിക്കറിയാമെന്നും കുറിപ്പിനൊപ്പം രാധിക എഴുതി. സാമ്പത്തിക സമ്മാനങ്ങൾ ഉൽപ്പാദനക്ഷമവും കുറച്ച് സ്ഥലമെടുക്കുന്നതുമാണെന്നും അവര്‍ പുതിയ മാതാപിതാക്കളെ ഉപദേശിച്ചു. 

മലയാളി ഗവേഷക സംഘം 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം ഗുജറാത്തിലെ കച്ചില്‍ കണ്ടെത്തി

ആസ്തി 9,100 കോടി, വയസ് 19, കോളേജ് വിദ്യാർത്ഥിനി; ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി

രാധികയുടെ ട്വീറ്റ് വളരെ പെട്ടെന്ന് തന്നെ മൂന്നരലക്ഷത്തോളം പേര്‍ വായിച്ചു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. സംശയം ചോദിച്ചവര്‍ക്കെല്ലാം രാധിക മറുപടിയും പറഞ്ഞു. പലര്‍ക്കും ഉണ്ടായിരുന്ന സംശയം കുട്ടികള്‍ക്ക് എങ്ങനെ എഫ്ഡിഎടുക്കും അതിന് പാന്‍ കാര്‍ഡ് കിട്ടുമോയെന്നായിരുന്നു. സര്‍ക്കാര്‍ കുട്ടികള്‍ക്കും പാന്‍കാര്‍ഡുകള്‍ അനുവദിച്ച് തുടങ്ങിയ കാര്യം പല സാമൂഹിക മാധ്യമ ഉപയോക്താക്കളും അറിഞ്ഞിരുന്നില്ലെന്ന് കമന്‍റുകള്‍ വ്യക്തമാക്കുന്നു. മറ്റ് ചിലര്‍ എല്‍ഐസിയെ കുറിച്ചും ദീര്‍ഘ, ഹ്രസ്വകാല പോളിസികളെ കുറിച്ചും സംശയം ഉന്നയിച്ചു. കുട്ടികളുടെ പേരില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ എടുക്കുന്നതിനെ കുറിച്ചായിരുന്നു മറ്റ് ചിലരുടെ സംശയം. 

അവിഹിതബന്ധം പിടിച്ചു, കാമുകനെ വീട്ടിൽ താമസിപ്പിക്കണമെന്ന് ഭാര്യ; പിന്നാലെ വഴക്ക്, ആത്മഹത്യഭീഷണി; വീഡിയോ വൈറൽ


 

Latest Videos
Follow Us:
Download App:
  • android
  • ios