Asianet News MalayalamAsianet News Malayalam

ഒന്നാം റാങ്കിന് പിന്നാലെ അധിക്ഷേപം, പിന്തുണച്ച് ഷേവിംഗ് കമ്പനിയുടെ പരസ്യം; രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ

പ്രാചി നേരിട്ട ബോഡി ഷെയിമിംഗിനെ തങ്ങളുടെ പരസ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തി ഒരു ഷേവിംഗ് ബ്രാന്‍റ് രംഗത്തെത്തിയപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഷേവിംഗ് കമ്പനിക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.

social media criticized Bombay shaving company ad about up 10th first rank holder
Author
First Published Apr 28, 2024, 11:04 AM IST


ത്തര്‍പ്രദേശില്‍ നിന്നും പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 98.5 ശതമാനം വിജയം നേടി പ്രാചി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെവരെ ഞെട്ടിച്ചു. ഇത്രയും ഉയര്‍ന്നൊരു വിജയ ശതമാനം സ്വപ്നങ്ങളില്‍ മാത്രമാണെന്നാണ് ഭൂരുഭാഗം വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം. എന്നാല്‍ പ്രാചിയുടെ ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധികരിച്ചപ്പോള്‍ രൂക്ഷമായ കളിയാക്കലുമായി സോഷ്യല്‍ മീഡിയോ സജീവമായി. എന്നാല്‍ ഇത്തരം ബോഡി ഷെമിംഗിനെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. അക്കാദമിക് മികവിന് പകരം രൂപത്തെ കുറിച്ചുള്ള അധിക്ഷേപം നിര്‍ത്തണമെന്ന് മിക്കയാളുകളും പ്രതികരിച്ചു. 

ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രാചി നേരിട്ട ബോഡി ഷെയിമിംഗിനെ തങ്ങളുടെ പരസ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തി ഒരു ഷേവിംഗ് ബ്രാന്‍റ് രംഗത്തെത്തിയപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഷേവിംഗ് കമ്പനിക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. @GabbbarSingh എന്ന എക്സ് ഉപയോക്താവ് ഷേവിംഗ് കമ്പനിയുടെ പരസ്യം പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. 'മുഖത്തെ രോമത്തിന്‍റെ പേരില്‍ ട്രോളുകള്‍ നേരിടുന്ന യുപി ബോർഡ് ടോപ്പറായ പ്രാചിക്ക് വേണ്ടി ബോംബെ ഷേവിംഗ് കമ്പനി ഒരു ഫുള്‍ പേജ് പരസ്യം നല്കുന്നു. ഇത്ര നിരാശാജനകമായ ഒരു കാര്യം ഞാൻ കണ്ടിട്ടില്ല. ഈ സന്ദേശം അവരുടെ സ്വന്തം ടിജിയിലേക്കാണ് പോകുന്നത്, അവളെ ഭീഷണിപ്പെടുത്തിയ ആളുകൾക്കല്ല, ഹേയ്, നിങ്ങൾ അവൾക്കായി ഒരു കണ്ണുനീർ ചൊരിയുമ്പോൾ ഞങ്ങളുടെ റേസറുകൾ വാങ്ങാൻ ഓർമ്മിക്കുക. താഴെ വലതുവശത്തുള്ള വരി വായിക്കുക. പരിഹാസ്യമാണ്.' ഗബ്ബര്‍ എഴുതി. 

സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം; ഭൂത്‍നാഥില്‍ പത്ത് വര്‍ഷമായി റോഡിന് നടുവിലാണ് വൈദ്യുതി തൂണെന്ന് നാട്ടുകാര്‍

'എന്‍റെ ഭര്‍ത്താവിന്‍റെ കൂടെ'യെന്ന് യുവതി; വൈറല്‍ വീഡിയോയ്ക്ക് അധിക്ഷേപ കുറിപ്പുമായി സോഷ്യൽ മീഡിയ

ബോംബെ ഷേവിംഗ് കമ്പനിയുടെ സ്‌ത്രീകളുടെ ഫെയ്‌സ് റേസറായ ബോംബെയെ പ്രമോട്ട് ചെയ്യുന്ന ഫുള്‍ പേജ് പത്രപരസ്യത്തിന്‍റെ ചിത്രമായിരുന്നു പങ്കുവച്ചത്. 'പ്രിയ പ്രാചി, അവർ ഇന്ന് നിങ്ങളുടെ മുടിയെ ട്രോളുന്നു, അവർ നിങ്ങളുടെ എഐആറിനെ അഭിനന്ദിക്കും. നാളെ.' ഒപ്പം പരസ്യത്തിന്‍റെ ഏറ്റവും താഴെയായി 'ഞങ്ങളുടെ റേസർ ഉപയോഗിക്കുന്നതിൽ നിങ്ങൾക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' എന്നും കുറിച്ചു. പരസ്യം പ്രാചിക്ക് പിന്തുണ പ്രഖ്യാപിക്കാനല്ല മറിച്ച് ബോംബേ ഷേവിംഗ് കമ്പനിയുടെ സ്ത്രീകള്‍ക്കുള്ള റേസറിന്‍റെ പരസ്യമാണെന്ന് സോഷ്യല്‍ മീഡിയ പരസ്യമായി വിമര്‍ശിച്ചു. വിപണിയുടെ തന്ത്രം കുട്ടികളെ ആത്മാര്‍പ്പണത്തെയും വിജയത്തെയും പോലും വെറുതെ വിടുന്നില്ലെന്നും അതും സ്വന്തമാക്കി എങ്ങനെ വിപണി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു. 

'ഈ വിവാദങ്ങള്‍ എത്രയും വേഗം അവസാനിക്കണമെന്ന് കുട്ടി ആഗ്രഹിക്കുന്നു. പക്ഷെ ഇല്ല! ഒരു ബ്രാൻഡ് അവളുടെ പേര് വീണ്ടും എടുത്തിടാന്‍ ആഗ്രഹിക്കുന്നു. അതും അവളുടെ സമ്മതമില്ലാതെ. സ്വന്തം റേസറുകൾ വിൽക്കാൻ. വളരെ മോശം സാഹചര്യം.! ” മറ്റൊരാൾ പറഞ്ഞു, “നാം ജീവിക്കുന്ന ലോകമാണിത്. വ്യാജ രോഷവും വ്യാജ സഹതാപവും. ആളുകൾക്ക് ഇത് ലൈക്കുകൾക്കുള്ളതാണ്, ബ്രാൻഡുകൾക്ക് ഇത് ബിസിനസ്സിനാണ്," മറ്റൊരു സാമൂഹിക മാധ്യമ ഉപയോക്താവ് എഴുതി. ബോഡി ഷേമിംഗിനെ കുറിച്ച് പ്രാചി മാധ്യമങ്ങളോട് പറഞ്ഞത്,' "ട്രോളർമാർക്ക് അവരുടെ മാനസികാവസ്ഥയിൽ ജീവിക്കാൻ കഴിയും, എന്‍റെ വിജയം ഇപ്പോൾ എന്‍റെ ഐഡന്‍റിറ്റിയാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്‍റെ കുടുംബമോ അധ്യാപകരോ സുഹൃത്തുക്കളോ ഒരിക്കലും എന്‍റെ രൂപത്തിന് എന്നെ വിമർശിച്ചിട്ടില്ല, ഞാനും അതിനെക്കുറിച്ച് വിഷമിച്ചിട്ടില്ല. ഫലം വന്നതിന് ശേഷം എന്‍റെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോഴാണ് ആളുകൾ എന്നെ ട്രോളാൻ തുടങ്ങിയത്, അങ്ങനെയാണ് ഞാന്‍ പോലും അത് ശ്രദ്ധിച്ചത്.' എന്നായിരുന്നു. 

'ബ്ലൂ ഫയർ' കാണാനെത്തി; ഫോട്ടോ എടുക്കുന്നതിനിടെ അഗ്നിപര്‍വ്വത ഗര്‍ത്തത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
 

Follow Us:
Download App:
  • android
  • ios