Asianet News MalayalamAsianet News Malayalam

നല്ല തങ്കം പോലൊരു ബോസ്; സങ്കടം വന്നാൽ തൊഴിലാളികൾക്ക് 10 ദിവസം അവധി, അൺഹാപ്പി ലീവ് നൽകി കമ്പനി 

എല്ലാവർക്കും ചില വിഷമ സമയങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിൽ ചെയ്യുന്ന ജോലിയിൽ ആന്മാർത്ഥമായി മനസ്സുകൊടുക്കാൻ ആർക്കും കഴിയില്ല. അതിനാൽ ഇത്തരം ഘട്ടങ്ങളിൽ വിശ്രമിക്കുന്നതാണ് നല്ലത്. ജോലിയിൽ നിന്ന് മാറിനിന്ന് മനസ്സ് ശാന്തമാക്കാൻ ജീവനക്കാർക്ക് അവസരം ലഭിക്കാനാണ് താൻ ഇത്തരത്തിലൊരു അവധി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

this chinese company gives 10 days unhappy leave for its employees
Author
First Published Apr 12, 2024, 4:01 PM IST

ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും വ്യക്തിജീവിതം കൂടുതൽ ആയാസരഹിതമാക്കാനും ജീവനക്കാർക്ക് 10 ദിവസത്തെ 'അൺഹാപ്പി ലീവ്' അനുവദിച്ച് ചൈനീസ് കമ്പനി. ചൈനയിലെ ഒരു റീട്ടെയിൽ മാഗ്നറ്റ് ആണ് തൻ്റെ ജീവനക്കാർക്കായി ഇത്തരത്തിലൊരു അവധി അനുവ​ദിച്ചത്. സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ റീട്ടെയിൽ ശൃംഖലയായ പാങ് ഡോങ് ലായിയുടെ സ്ഥാപകനും ചെയർമാനുമായ യു ഡോംഗ്ലായ് ആണ് തന്റെ ജീവനക്കാർക്ക് അവരുടെ വിവേചനാധികാരത്തിൽ 10 ദിവസത്തെ അധിക അവധി അഭ്യർത്ഥിക്കാമെന്ന് പ്രഖ്യാപിച്ചത്.

എല്ലാ ജീവനക്കാരനും അവരുടേതായ വ്യക്തി സ്വാതന്ത്ര്യം ലഭിക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായി യു ഡോംഗ്ലായ് പറഞ്ഞു. എല്ലാവർക്കും ചില വിഷമ സമയങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിൽ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥമായി മനസ്സുകൊടുക്കാൻ ആർക്കും കഴിയില്ല. അതിനാൽ ഇത്തരം ഘട്ടങ്ങളിൽ വിശ്രമിക്കുന്നതാണ് നല്ലത്. ജോലിയിൽ നിന്ന് മാറിനിന്ന് മനസ്സ് ശാന്തമാക്കാൻ ജീവനക്കാർക്ക് അവസരം ലഭിക്കാനാണ് താൻ ഇത്തരത്തിലൊരു അവധി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അവധി മാനേജ്‌മെൻ്റിന് നിഷേധിക്കാനാവില്ലെന്നും നിരസിച്ചാൽ തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

"അൺ ഹാപ്പി ലീവ്" എന്ന ആശയത്തിന്  സോഷ്യൽ മീഡിയയിൽ വളരെയധികം പിന്തുണ ലഭിച്ചു കഴിഞ്ഞു. ഇത്രയും നല്ല ബോസും ഈ കോർപ്പറേറ്റ് സംസ്കാരവും രാജ്യവ്യാപകമായി പ്രചരിപ്പിക്കണം എന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. തങ്ങൾക്ക് പാങ് ഡോങ് ലായിലേക്ക് ജോലി മാറണമെന്നും അവിടെ സന്തോഷവും ബഹുമാനവും ലഭിക്കുമെന്നും കുറിച്ചവരും കുറവല്ല. ജോലിസ്ഥലത്തെ ഉത്കണ്ഠയെക്കുറിച്ചുള്ള 2021-ലെ സർവേ അനുസരിച്ച്, ചൈനയിലെ  65 ശതമാനത്തിലധികം തൊഴിലാളികളും ജോലിയിൽ ക്ഷീണവും അസന്തുഷ്ടിയും അനുഭവപ്പെടുന്നുവരാണ്. കുറഞ്ഞ വേതനം, ബന്ധങ്ങളിലെ സങ്കീർണ്ണത, ഓവർടൈം എന്നിവയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.

Follow Us:
Download App:
  • android
  • ios