Asianet News MalayalamAsianet News Malayalam

അമ്മയാണ് എന്ന് വിശ്വസിക്കുന്നില്ല, മകളുടെ സഹോദരിയായി തെറ്റിദ്ധരിക്കപ്പെടുന്നു എന്ന് യുവതി

തന്റെ അമ്മയും അവരുടെ ഇതേ പ്രായത്തിൽ ഇങ്ങനെ ചെറുപ്പക്കാരിയായിട്ടാണ് ഇരുന്നത്. അതുകൊണ്ട് കുടുംബപരമായി അങ്ങനെ ആയിരിക്കാം എന്നും നൈന പറയുന്നു.

this mum mistaken for daughters twin
Author
First Published Sep 25, 2022, 2:37 PM IST

നൈന ഡിക്സണിന് 31 വയസാണ്. 15 വയസുള്ള മിലി, 11 -കാരൻ കീറ്റൺ, 10 മാസം പ്രായമുള്ള ഹാർമണി എന്നിവരാണ് നൈനയുടെ മക്കൾ. പക്ഷേ, നൈനയെ കാണുന്ന ആരും അവൾക്ക് ഇത്രയും വയസുണ്ട് എന്ന് വിശ്വസിക്കില്ല. മാത്രവുമല്ല, അവളെ സ്ഥിരമായി മകളുടെ ഇരട്ടസഹോദരിയാണ് എന്നാണ് ആളുകൾ തെറ്റിദ്ധരിക്കാറുള്ളത്. അതുപോലെ തന്നെ രാത്രി പുറത്തിറങ്ങിയാൽ പ്രായപൂർത്തിയാകാത്ത കുട്ടിയാണ് എന്ന് കരുതി ഐഡി കാർഡ് ആവശ്യപ്പെടുന്ന അവസ്ഥയുമുണ്ട്. പെറ്റ് ആയി വളർത്താൻ ഒരു ഹാംസ്റ്ററിനെ വാങ്ങാമെന്ന് കരുതിയാലും കുട്ടിയാണ് എന്ന് കരുതി ഐഡി കാർഡ് ആവശ്യപ്പെടുന്ന അവസ്ഥയാണത്രെ. 

പതിനാറാമത്തെ വയസിലാണ് നൈന മൂത്ത മകൾ മിലിക്ക് ജന്മം നൽകിയത്. ലങ്കാഷെയറിലെ ഡാർവെനിൽ നിന്നുള്ള നൈന പറയുന്നത്: “എല്ലായ്‌പ്പോഴും ഞാൻ മിലിയുടെ സഹോദരിയാണെന്നാണ് ആളുകൾ കരുതുന്നത്, ഇപ്പോൾ എന്റെ മകനെ വച്ചും അവന്റെ സഹോദരിയാണ് ഞാനെന്ന് ആളുകൾ കരുതുന്നു“ എന്നാണ്. “വർഷങ്ങൾക്ക് മുമ്പ് ഞാൻ മകന് വേണ്ടി ഒരു ഹാംസ്റ്ററിനെ വാങ്ങാൻ പോയി. അന്ന് കടയിൽ ഉണ്ടായിരുന്ന ആൾ ചോദിച്ചത് ഞങ്ങളുടെ കൂടെ മാതാപിതാക്കൾ ആരെങ്കിലും വന്നിട്ടുണ്ടോ എന്നാണ്. ഞാൻ പൊട്ടിച്ചിരിച്ചുപോയി. ഞാനാണ് അവരുടെ അമ്മ എന്ന് പറഞ്ഞെങ്കിലും കടയിലുണ്ടായിരുന്നവർ വിശ്വസിച്ചില്ല. അവരെന്നോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു“ എന്നും നൈന പറയുന്നു. 

തന്റെ അമ്മയും അവരുടെ ഇതേ പ്രായത്തിൽ ഇങ്ങനെ ചെറുപ്പക്കാരിയായിട്ടാണ് ഇരുന്നത്. അതുകൊണ്ട് കുടുംബപരമായി അങ്ങനെ ആയിരിക്കാം എന്നും നൈന പറയുന്നു. എന്നാൽ, 2007 -ൽ മകളെ ​ഗർഭിണി ആയിരിക്കെ നൈനയ്ക്ക് ഒരുപാട് നെ​ഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്ന് നിനക്ക് ഒരു കുഞ്ഞിനെയൊന്നും നോക്കാനാവില്ല എന്ന് പലരും പറഞ്ഞത്രെ. ഏതായാലും ഇപ്പോൾ നൈനയ്ക്ക് മൂന്ന് മക്കളുണ്ട്. പലർക്കും അത് വിശ്വസിക്കാൻ സാധിക്കാറില്ല എന്നും നൈന പറയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios