Asianet News MalayalamAsianet News Malayalam

ചെടികളും പൂക്കളും തിന്ന് നശിപ്പിക്കും, തെരുവിൽ മേഞ്ഞു നടക്കുന്നു, ആടുകളെ ചൊല്ലി ജനങ്ങളുടെ കലഹം

ഫിൽ ഒലിവറിന്റെ വീടിന്റെ മുൻവശത്ത് മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. അവരുടെ പരേതനായ ഭർത്താവ് അവർക്കായി നിർമ്മിച്ച റോസ് പൂന്തോട്ടം ആടുകൾ നശിപ്പിച്ചു. ഒടുവിൽ അവയുടെ ശല്യം കാരണം ഇപ്പോൾ അവർ പൂന്തോട്ടത്തിന് ചുറ്റിലും വേലി കെട്ടിയിരിക്കയാണ്.

wild goats problem in Great Orme
Author
Great Orme, First Published Jun 28, 2022, 3:35 PM IST

വെയ്‌സിലുള്ള കോൺവിയിലെ ഗ്രേറ്റ് ഓർമെ പട്ടണത്തിലെ ഒരു പ്രധാനപ്പെട്ട ഘടകമാണ് അവിടെയുള്ള കശ്മീരി ആടുകൾ. ആ നഗരത്തിന് ചുറ്റും നൂറു വർഷത്തിലേറെയായി അവ മേഞ്ഞുനടക്കുന്നു. പൂന്തോട്ടത്തിലെ ചെടികളും പൂക്കളും തിന്ന് നശിപ്പിക്കുകയും, തെരുവിൽ മേഞ്ഞു നടക്കുകയും ചെയ്യുന്ന ആടുകൾ ജനങ്ങൾക്ക് ഇപ്പോൾ ഒരു തലവേദനയായി മാറുകയാണ്. എന്നാൽ, നഗരത്തിന്റെ ഒരു പ്രധാന സവിശേഷതയായ ആടുകളെ അവിടെ നിന്ന് മാറ്റാൻ സാധിക്കില്ലെന്ന നിലപാടിലാണ് ചിലർ. അലഞ്ഞുതിരിയുന്ന ആടുകൾക്കെതിരെ നടപടിയെടുക്കണം എന്ന് മറ്റ് ചിലർ. ഇപ്പോൾ അവർക്കിടയിൽ തർക്കം രൂക്ഷമാവുകയാണ്. എന്നാൽ ഒടുവിൽ ആടുകൾ വന്യമൃഗങ്ങളാണെന്നും ഇപ്പോൾ ഇടപെടാൻ പദ്ധതിയില്ലെന്നും കോൺവി കൗൺസിൽ അറിയിച്ചു.

വസന്തകാലത്ത് ഭക്ഷണത്തിന് ക്ഷാമം നേരിടുമ്പോൾ ആടുകൾ പട്ടണത്തിലേക്ക് ഇറങ്ങുന്ന പതിവുണ്ട്. എന്നാൽ, കൊവിഡ് കാലമായപ്പോൾ ആടുകളുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായി. ഈ സമയം, ആടുകളിൽ ഗർഭനിരോധന കുത്തിവയ്‌പ്പുകൾ നടത്താൻ കഴിയാതെ വന്നതാണ് അവയുടെ ഈ എണ്ണത്തിന് കാരണം. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ നഗരത്തിലെ റോഡുകളിൽ വണ്ടികൾ കുറഞ്ഞു. ആളൊഴിഞ്ഞ നിരത്തിലൂടെ അവ മേഞ്ഞു നടന്നു. കാർ പാർക്കുകൾ, റൗണ്ട്എബൗട്ടുകൾ, ഹൗസിംഗ് എസ്റ്റേറ്റുകൾ എന്നിവിടങ്ങളിൽ ഈ എണ്ണമറ്റ ആടുകൾ അലഞ്ഞു നടക്കുന്നത് ലോക്ക് ഡൗണിന് ശേഷവും തുടർന്നു.  

ഫിൽ ഒലിവറിന്റെ വീടിന്റെ മുൻവശത്ത് മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. അവരുടെ പരേതനായ ഭർത്താവ് അവർക്കായി നിർമ്മിച്ച റോസ് പൂന്തോട്ടം ആടുകൾ നശിപ്പിച്ചു. ഒടുവിൽ അവയുടെ ശല്യം കാരണം ഇപ്പോൾ അവർ പൂന്തോട്ടത്തിന് ചുറ്റിലും വേലി കെട്ടിയിരിക്കയാണ്. ആടുകളെ തനിക്ക് ഇഷ്ടമാണെങ്കിലും, അവ ഇപ്പോൾ ഒരു വലിയ ശല്യമായി തീർന്നീരിക്കയാണെന്നും അവർ പറയുന്നു. അവരെ പോലെ നിരവധി പേരാണ് ആടുകൾക്കെതിരെ കൗൺസിലിൽ പരാതിപ്പെട്ടിരിക്കുന്നത്. 

തിരക്കേറിയ റോഡുകളിലൂടെ ആടുകൾ പതുക്കെ നടക്കുന്നത് മൂലം ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നുവെന്നും, റോഡ് സുരക്ഷയെ അത് പ്രതികൂലമായി ബാധിക്കുന്നുവെന്നും ആളുകൾ പരാതിപ്പെട്ടു. എന്നാൽ, ഈ പരാതികൾക്കൊന്നും മറുപടി പറയാൻ കൗൺസിൽ തയ്യാറായില്ല. പകരം, ആടുകൾ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കൗൺസിൽ തറപ്പിച്ചുപറഞ്ഞു. അതേസമയം, നാച്ചുറൽ റിസോഴ്‌സ് വെയിൽസ്, ആർ‌എസ്‌പി‌സി‌എ പോലുള്ള സംഘടനകളുമായി ചേർന്ന് അവയെ മറ്റെവിടെയെങ്കിലും മാറ്റി പാർപ്പിച്ച് അവയുടെ എണ്ണം നിയന്ത്രിക്കാൻ കൗൺസിൽ പദ്ധതിയിടുന്നു.  

എന്നാൽ, ആടുകളെ ചുറ്റിക്കറങ്ങാൻ അനുവദിക്കണമെന്ന് വിശ്വസിക്കുന്ന താമസക്കാരും ഒരുപാടുണ്ട് അവിടെ. "ആടുകൾ ഈ നഗരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇവിടെയുളളവർ അവയോടൊപ്പമാണ് വളർന്നത്. അവരെ പറഞ്ഞയക്കുകയോ? ഇല്ല. ഇത് അവരുടെ വീടാണ്. ആളുകൾ അവരെ സ്നേഹിക്കുന്നു"  റൂബി വില്യംസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios