Asianet News MalayalamAsianet News Malayalam

യൂട്യൂബ് കാണുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പ്രമീയം ഫ്രീയായി കിട്ടിയാലോ?

മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ അവതരിപ്പിക്കുന്നത് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്തവർക്ക് വേണ്ടിയാണ്.

3 month free YouTube Premium subscription now available here is how to claim vvk
Author
First Published Aug 1, 2023, 8:03 AM IST

യൂട്യൂബ് പ്രീമിയം സൗജന്യമായി കിട്ടിയാൽ എങ്ങനെയിരിക്കും ? കൊള്ളാമല്ലേ... പരസ്യമില്ലാതെ വീഡിയോയും വാർത്തയുമൊക്കെ കാണാമായിരുന്നു എന്ന് കരുതുന്നവർക്കൊരു സന്തോഷവാർത്ത. മൂന്ന് മാസത്തെ  യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാൻ അവസരമൊരുക്കുകയാണ് യൂട്യൂബ്. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകൾ ആസ്വദിക്കാനും യൂട്യൂബ് മ്യൂസിക്കിൽ ബാക്ക്ഗ്രൗണ്ട് പ്ലേ ഉൾപ്പടെയുള്ള ഫീച്ചറുകൾ ആസ്വദിക്കാനുമാണ് പ്രീമിയം സഹായിക്കുക. 

പ്രതിമാസം 129 രൂപയാണ് യൂട്യൂബ് പ്രീമിയത്തിന്റെ നിരക്ക്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 139 രൂപയും മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 399 രൂപയും ഒരു വർഷത്തെ നിരക്കായി 1290 രൂപയുമാണ് പ്രീമിയത്തിന് നിലവിൽ വേണ്ടി വരുന്ന  ചിലവ്.

മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ അവതരിപ്പിക്കുന്നത് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്തവർക്ക് വേണ്ടിയാണ്. ഇതിനായി ഫോണിലോ ഡെസ്‌ക്ടോപ്പിലോ യൂട്യൂബ് ഓപ്പൺ ചെയ്യുക. പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ഗെറ്റ് യൂട്യൂബ്  പ്രീമിയം തിരഞ്ഞെടുക്കുക. ഇതിൽ നിന്ന് മൂന്ന് മാസത്തെ പ്ലാൻ തിരഞ്ഞെടുക്കണം. അതിനു ശേഷം മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും  തിരഞ്ഞെടുക്കണം. പിന്നാലെ തന്നെ  നിങ്ങളുടെ ബാങ്ക് വിവരങ്ങൾ കൂടി നൽകിയാൽ സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കാം.

ആദ്യം പണം ഈടാക്കില്ല എങ്കിലും  മൂന്ന് മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ അവസാനിച്ചു കഴിഞ്ഞാൽ പണം ഈടാക്കി തുടങ്ങും. 129 രൂപ വീതമാണ് ഈടാക്കുന്നത്. ഇത് ഒഴിവാക്കാനായി മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷൻ തീരുന്നതിന് മുമ്പ് സബ്‌സ്‌ക്രിപ്ഷൻ പിൻവലിച്ചാൽ മതിയാകും. പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മറ്റൊരു ജിമെയിൽ അക്കൗണ്ട് വഴി ഈ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ആസ്വദിക്കാനാകും.

കിളി ചിഹ്നം മൊത്തത്തില്‍ അപ്രത്യക്ഷമായി; 'എക്സ്' ആപ്പ് അപ്ഡേറ്റ്.!

ഇനി ട്വീറ്റ് ചെയ്യുക, റീ ട്വീറ്റ് ചെയ്യുക എന്നൊന്നും പറയരുത്; അതും മാറ്റി മസ്ക്.!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് HD കാണാം

Latest Videos
Follow Us:
Download App:
  • android
  • ios