Asianet News MalayalamAsianet News Malayalam

'4കെ കാണാന്‍ പണം വേണം':പുതിയ രീതിയിലേക്ക് യൂട്യൂബ് മാറുന്നോ, സൂചനകള്‍ ഇങ്ങനെ.!

എന്നാൽ റെഡ്ഡിറ്റ്, ട്വിറ്റർ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും  കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. 

YouTube is requiring some users to pay for 4K streaming
Author
First Published Oct 4, 2022, 6:36 PM IST

സന്‍ഫ്രാന്‍സിസ്കോ: യൂട്യൂബ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പുതിയ പ്രത്യേകതകള്‍ അവതരിപ്പിക്കുന്നുണ്ട്.  ഇവയെല്ലാം യൂട്യൂബ് ഉപയോക്താക്കളുടെ കാഴ്ചാനുഭവം പുതിയ രീതിയില്‍ ആക്കാനും, യൂട്യൂബേര്‍സിന് വീഡിയോ സൃഷ്ടിക്കാനും പുതിയ വഴികൾ നൽകുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം യൂട്യൂബില്‍ വീഡിയോ ഇടുന്നവര്‍ക്ക് പണം സമ്പാദിക്കാനുള്ള പുതിയ മാർഗം യൂട്യൂബ് അവതരിപ്പിക്കും എന്നാണ് വിവരം. അതിനായി യൂട്യൂബ് ഷോര്‍ട്സ് വിപൂലികരിക്കും. 

ഇവയെല്ലാം മികച്ച മാറ്റങ്ങള്‍ ആണെങ്കിലും. ചില യൂട്യൂബ് ഉപയോക്താക്കള്‍ക്ക് അടുത്തിടെയുണ്ടായ ഒരു മാറ്റം പുതിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.  കഴിഞ്ഞ രണ്ടാഴ്ചയായി ചില ഉപയോക്താക്കൾക്ക് യൂട്യൂബില്‍ 4K വീഡിയോ കാണണമെങ്കിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വേണമെന്ന് യൂട്യൂബ് ആവശ്യപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്..

ഇത് ഏതെങ്കിലും തരത്തിലുള്ള പരീക്ഷണമാണോ അതോ പുതിയ ഫീച്ചറിന്‍റെ നിശബ്ദമായ നടപ്പാക്കാലാണോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്നാണ് വിവിധ ടെക് സൈറ്റുകള്‍ പറയുന്നത്. ഇത് ഏതെങ്കിലും പ്രത്യേക ഉപകരണങ്ങളില്‍ മാത്രമാണോ ഈ നിയന്ത്രണം എന്ന വിശദാംശങ്ങളും തല്‍ക്കാലം ലഭ്യമല്ല. 

എന്നാൽ റെഡ്ഡിറ്റ്, ട്വിറ്റർ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും  കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. സ്മാര്‍ട്ട് ടിവിയില്‍ യൂട്യൂബ് കാണുന്നവരാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടവരില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവര്‍ക്ക് ടിവിയില്‍ യൂട്യൂബ് 4K വീഡിയോകള്‍ സൌജന്യമായി കാണാന്‍ സാധിക്കുന്നില്ല.

അതേസമയം സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ 1440പി അല്ലെങ്കിൽ 1080പി നിലവാരത്തിൽ വീഡിയോകള്‍ കാണാന്‍ ഇതുവരെ പ്രശ്നം നേരിട്ടില്ലെന്നാണ് പൊതുവെ കാണുന്നത്.  ഭാവിയിൽ എപ്പോഴെങ്കിലും കൂടിയ ഗുണനിലവാരമുള്ള വീഡിയോകള്‍ പണം കൊടുത്ത് മാത്രം ഉപയോഗിക്കാവുന്ന രീതിയിലേക്ക് യൂട്യൂബ് മാറ്റിയേക്കും എന്ന ആശങ്ക പുതിയ വാര്‍ത്തയോടെ ശക്തമായി. ഈ മാറ്റത്തെക്കുറിച്ച്  യൂട്യൂബ് ഇതുവരെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

അതിനിടെ എന്താണ് യൂട്യൂബ് പ്രിമീയം എടുത്താല്‍ എന്താണ് ഗുണം എന്ന് പരിശോധിക്കാം,  ഏറ്റവും പ്രധാനമായി, ഓഫ്‌ലൈൻ പ്ലേയ്‌ക്ക് ലഭിക്കും. ഒപ്പം വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള കഴിവും ലഭിക്കും. ഒപ്പം കാണുന്ന വീഡിയോകള്‍ പരസ്യരഹിതമായിരിക്കും. പശ്ചാത്തലത്തിലോ സ്‌ക്രീൻ ഓഫായിരിക്കുമ്പോഴോ വീഡിയോകൾ പ്ലേ ചെയ്യാനുള്ള കഴിവ് ലഭിക്കും. ഒപ്പം പിക്ചർ-ഇൻ-പിക്ചർ പിന്തുണയും ഉണ്ടാകും. യൂട്യൂബ് ഒറിജിനലുകള്‍ പണം നല്‍കാതെ കാണാം.

ഒപ്പം യൂട്യൂബ് പ്രീമിയം സൌജന്യമായി ലഭിക്കും. പ്രതിമാസം 11.99 ഡോളര്‍ അല്ലെങ്കില്‍ പ്രതിവർഷം 119.99 ഡോളര്‍ എന്നിങ്ങനെയാണ് ഈ ഫീച്ചറുകള്‍ക്ക് നല്‍കേണ്ടത്. ഇതേ പ്രത്യേകതയുടെ കൂട്ടത്തിലേക്ക് ഇനി 4കെ വീഡിയോയും യൂട്യൂബ് ഉള്‍പ്പെടുത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 

'ആദിപുരുഷി'ന്റെ ടീസര്‍ എത്താൻ ഇനി മിനുട്ടുകള്‍ മാത്രം, ലൈവായി കാണാമെന്ന് സംവിധായകൻ

രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും; സീയും സോണിയും ഒന്നിക്കുന്നതിന് അനുമതി

Follow Us:
Download App:
  • android
  • ios