Agriculture

ചെടി നിറയെ പൂക്കള്‍

റോസാച്ചെടി വച്ചു. എന്നിട്ടും പൂവില്ല. ചിലർക്കൊക്കെ ഉണ്ടാകാറുള്ള പരാതിയാണിത്. എന്നാൽ, കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെടിയിൽ നിറയെ പൂവാകും. 

Image credits: Getty

മിശ്രിതം

റോസാച്ചെടി നടാൻ മണ്ണും മണലും ചാണകപ്പൊടിയും ചകിരിച്ചോറും എല്ലുപൊടിയും കൂട്ടിക്കലർത്തിയ മിശ്രിതം ഉപയോ​ഗിക്കാം. ചെടിച്ചട്ടിയുടെ മുക്കാൽ ഭാഗത്തോളം ഈ മിശ്രിതം നിറക്കണം.

Image credits: Getty

വളർച്ചാഹോർമോണ്‍

പനിനീർച്ചെടി പിടിച്ചു കിട്ടുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാവാറുണ്ട് ചിലപ്പോൾ. അതുകൊണ്ട്, വളർച്ചാഹോർമോണിൽ കമ്പുമുക്കി നടുന്നത് നല്ലതാണ്.

Image credits: Getty

തണല്‍

ചെടി വളർന്ന് ആവശ്യത്തിന് ഇലകളൊക്കെ വരുംവരെ തണലത്ത് വച്ച്, നല്ലപോലെ ഇല വന്നതിന് ശേഷം വെയിലത്ത് വയ്ക്കുന്നതും നല്ലതാണ്. 

Image credits: Getty

വളരാനും പൂക്കാനും

തേയിലച്ചണ്ടി, മുട്ടത്തോട്, ഉള്ളിത്തൊലി, മീൻ കഴുകിയ വെള്ളം, ഇറച്ചി കഴുകിയ വെള്ളം, അക്വേറിയത്തിലെ വെള്ളം എന്നിവയെല്ലാം പനിനീർച്ചെടി വളരാനും പൂക്കാനും സഹായിക്കുന്നവയാണ്. 

Image credits: Getty

ജൈവമിശ്രിതം

തേയിലച്ചണ്ടി, മുട്ടത്തോട്, പഴത്തൊലി എന്നിവ വെള്ളം ചേർത്തരച്ച് തയ്യാറാക്കുന്ന ജൈവമിശ്രിതം ഒഴിച്ചുകൊടുക്കാം. ധാരാളം പൂക്കളുണ്ടാക്കാൻ സഹായിക്കും. 

Image credits: Getty

വെള്ളം കെട്ടിക്കിടക്കരുത്

വേരുചീയൽ ഇല്ലാതിരിക്കാൻ ചെടിയുടെ അടിഭാ​ഗത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. 

 

Image credits: Getty

കുമിൾ രോ​ഗങ്ങള്‍ക്ക്

കുമിൾ രോ​ഗങ്ങളുടെ ശമനത്തിന് രണ്ട് ടീസ്പൂൺ വിനാഗിരി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി റോസാ ചെടിയിൽ തളിച്ചുകൊടുക്കാം. 

Image credits: Getty
Find Next One