Food

വെണ്ടയ്ക്കയിട്ട് വച്ച വെള്ളം...

വെണ്ടയ്ക്ക അരിഞ്ഞ് ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവൻ കുതിര്‍ത്തുവയ്ക്കുക. രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് വെള്ളം കുടിക്കാം.
 

Image credits: Getty

ഗുണങ്ങള്‍...

രാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Image credits: Getty

പ്രമേഹം

നാരുകള്‍ അടങ്ങിയ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ദഹനം

ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രാവിലെ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.  

Image credits: Getty

കൊളസ്ട്രോള്‍

നാരുകളാല്‍ സമ്പന്നമായ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

കലോറി കുറവായതിനാലും ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാലും വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. 
 

Image credits: Getty

നിര്‍ജ്ജലീകരണം

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty
Find Next One