Food

കൊളസ്ട്രോൾ കൂടാന്‍ കാരണമാകുന്ന ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

കേക്ക്, കുക്കീസ്, പേസ്ട്രി തുടങ്ങിയ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂടാന്‍ കാരണമാകും. 

Image credits: Getty

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

സാച്ചുറേറ്റഡ് കൊഴുപ്പ്, സോഡിയം തുടങ്ങിയവ അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും കൊളസ്ട്രോള്‍ കൂട്ടും. 

Image credits: Getty

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായാല്‍ കൊളസ്‌ട്രോള്‍ കൂടാം. 

Image credits: Getty

ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്

ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഫാസ്റ്റ് ഫുഡില്‍ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്ട്രോള്‍ കൂട്ടാം. 

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

ബേക്കണ്‍, ഹോട്ട് ഡോഗ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിലെ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടും. 

Image credits: Getty

ബട്ടര്‍, ചീസ്

കൊഴുപ്പും സോ‍ഡിയവും ധാരാളം അടങ്ങിയ ഇവയും അമിതമായി കഴിക്കുന്നത് കൊളസ്ട്രോള്‍ രോഗികള്‍ക്ക് നല്ലതല്ല. 

Image credits: Getty

വൈറ്റ് ബ്രെഡ്

കാര്‍ബോ അടങ്ങിയ വൈറ്റ് ബ്രെഡ് അമിതമായി കഴിക്കുന്നതും കൊളസ്ട്രോള്‍ കൂട്ടാം. 

Image credits: Getty

അത്താഴത്തിന് ശേഷം പതിവായി ഒരു ഏലയ്ക്ക കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

സ്ട്രോബെറിയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

വൃക്ക രോഗങ്ങൾ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍