Food

ക്യാരറ്റ് പായസം

ഓണസദ്യയിലെ പ്രധാന വിഭവമാണല്ലോ പായസം. ഇത്തവണത്തെ ഓണത്തിന് സ്പെഷ്യൽ ക്യാരറ്റ് പായസം തയ്യാറാക്കിയാലോ? വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം...

Image credits: google

ക്യാരറ്റ്

ക്യാരറ്റ് ചെറുതായി ചുരണ്ടിയത്  -  2 കപ്പ്

Image credits: google

പാല്‍

 പാല്‍  - രണ്ട് കപ്പ്

Image credits: google

പഞ്ചസാര

പഞ്ചസാര   -  അര കപ്പ്

Image credits: google

നെയ്യ്

 നെയ്യ്  -  അര ടീസ്പൂണ്‍

Image credits: Getty

കശുവണ്ടി

കശുവണ്ടി -  8 എണ്ണം 

Image credits: Getty

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് -  ഒരു നുള്ള്      

Image credits: Getty

ഏലയ്ക്കാപ്പൊടി

ഏലയ്ക്കാപ്പൊടി -  കാല്‍ ടീസ്പൂണ്‍

Image credits: Getty

ക്യാരറ്റ് പായസം

ക്യാരറ്റ് പായസം തയ്യാറാക്കുന്ന വിധം...

Image credits: Getty

ക്യാരറ്റ് നെയ്യ് ചേർത്ത് വഴറ്റുക

ഒരു പാത്രത്തില്‍ അര ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. ചൂടായതിന് ശേഷം അതിലേക്ക് ക്യാരറ്റ് ചേര്‍ക്കുക. അല്‍പ്പനേരം വഴറ്റുക. 

Image credits: google

പാലൊഴിച്ച് ക്യാരറ്റ് വേവിച്ചെടുക്കുക

ഇതിലേക്ക് ഒരു കപ്പ് പാല്‍ ഒഴിച്ച് ചെറുചൂടില്‍ തിളപ്പിക്കുക. ക്യാരറ്റ് നന്നായി വേവുന്നത് വരെ ഇത് തിളപ്പിക്കുക. 

Image credits: google

പഞ്ചസാര ചേർത്ത് ഇളക്കി എടുക്കുക

ക്യാരറ്റ് വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിക്കുക. നന്നായി ഇളക്കുക.

Image credits: google

പാലിൽ കുങ്കുമപ്പൂവ് ചേർത്ത് ഒഴിക്കുക

ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എടുത്ത് അതിലേക്ക് കുങ്കുമപ്പൂവ് ചേര്‍ക്കുക. അതിന് ശേഷം കുങ്കുമം ചേര്‍ത്ത പാല്‍ ക്യാരറ്റ് മിശ്രിതത്തിലേക്ക് ഒഴിക്കുക. 

Image credits: google

ഏലയ്ക്കപൊടി ചേർത്ത് തിളപ്പിച്ചെടുക്കുക

പാല്‍, ഏലയ്ക്കപ്പൊടി, എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇത് കട്ടിയായി വരുമ്പോള്‍ ബാക്കിയുള്ള അരകപ്പ് പാല്‍കൂടി ഇതിലേക്ക് ഒഴിച്ച ശേഷം തീ അണയ്ക്കുക.

Image credits: google

നെയ്യിലേക്ക് കശുവണ്ടി ചേർത്ത് വഴറ്റി എടുക്കുക

ഒരു ചീന ചട്ടിയില്‍ അല്‍പ്പം നെയ്യ് ചൂടാക്കി അതിലേക്ക് കശുവണ്ടിയിട്ട് വഴറ്റി പായസത്തിലേക്ക് ചേര്‍ക്കാം. 
 

Image credits: google
Find Next One