Food

സോയ ബീൻസ്

സോയാ ബീൻസ് പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ്. വെജിറ്റേറിയൻ വിഭവങ്ങള്‍ കഴിക്കുന്നവരെ സംബന്ധിച്ച് പ്രോട്ടീനിനായി സോയാ ബീൻസ് കഴിക്കാവുന്നതാണ്

Image credits: Getty

ചിക്കൻ ബ്രെസ്റ്റ്

ചിക്കൻ ബ്രെസ്റ്റ് ആകുമ്പോള്‍ പ്രോട്ടീൻ വളരെ കൂടുതലും കൊഴുപ്പ് കുറവും ആയിരിക്കും. ഇതുകൊണ്ടാണ് ഫിറ്റ്നസ് തല്‍പരര്‍ ചിക്കൻ ബ്രെസ്റ്റ് കഴിക്കുന്നത്

Image credits: Getty

കപ്പലണ്ടി

പ്രോട്ടീനിനാല്‍ വളരെ സമ്പന്നമായിട്ടുള്ളൊരു വിഭവമാണ് കപ്പലണ്ടി. ഇത് ഏറ്റവും ഹെല്‍ത്തിയായൊരു സ്നാക്ക് കൂടിയാണ്

Image credits: Getty

മീൻ

പ്രോട്ടീൻ ലഭ്യതയ്ക്കായി മീനും പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. മീൻ കഴിക്കുന്നവരാണെങ്കില്‍ മീൻ പതിവാക്കുന്നത് ആകെ ആരോഗ്യത്തിനും വളരെ നല്ലതാണ്

Image credits: Getty

മുട്ട

മീനോ മാംസാഹാരങ്ങളോ കഴിക്കാത്തവര്‍ പോലും മുട്ട കഴിക്കുന്നത് കാണാറുണ്ട്. മുട്ട അത്രയും ആരോഗ്യകരമായ ഭക്ഷണമാണ്. പ്രോട്ടീൻ തന്നെയാണ് മുട്ടയുടെയും വലിയ പ്രത്യേകത

Image credits: Getty

ബദാം

ദിവസവും അല്‍പം ബദാം കഴിക്കുന്നതും നമുക്ക് ആവശ്യമായ പ്രോട്ടീൻ ഉറപ്പിക്കുന്നതിന് സഹായിക്കും. അത്രയും പ്രോട്ടീൻ അടങ്ങിയ വിഭവമാണ് ബദാം

Image credits: Getty

തൈര്

തൈരും പ്രോട്ടീൻ ലഭ്യതയ്ക്കായി കഴിക്കാവുന്നതാണ്. ഒപ്പം തന്നെ ആവശ്യത്തിന് കാത്സ്യവും ശരീരത്തിലെത്തും, വയറിന്‍റെ ആരോഗ്യവും മെച്ചപ്പെടും

Image credits: Getty

പരിപ്പ്-പയര്‍

കാര്യമായ അളവില്‍ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ പരിപ്പ്- പയര്‍ വര്‍ഗങ്ങളും നല്ലതാണ്, കാരണം ഇവയിലും പ്രത്യേകിച്ച് നോണ്‍-വെജ് കഴിക്കാത്തവര്‍ക്ക് ഇവയെ ആശ്രയിക്കാവുന്നതാണ്

Image credits: Getty
Find Next One