Health
പഞ്ചസാര ഒഴിവാക്കിയാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം.
പഞ്ചസാരയെന്നത് നിത്യജീവിതത്തില്‍ പലര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. മധുരം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും പലര്‍ക്കും കഴിയില്ല.
പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യം വഷളാക്കും. പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടുകയും ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹ സാധ്യത കുറയ്ക്കാം
അമിതമായ പഞ്ചസാര ഉപഭോഗം ശരീരഭാരം കൂട്ടും. പഞ്ചസാര കുറയ്ക്കുന്നത് ശരീരഭാരം കൂടുന്നത് തടയാനും അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഉപകരിക്കും.
പഞ്ചസാരയുടെ കൂടുതലായി ഉപയോഗിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കാരണമാകും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ മോശം കൊളസ്ട്രോൾ കുറയ്ക്കാം.
ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താം. പഞ്ചസാര ഒഴിവാക്കിയാല്‍ ദന്തക്ഷയ സാധ്യത കുറയ്ക്കും. പല്ലുകളും മോണകളും ആരോഗ്യം മെച്ചപ്പെടും.
പഞ്ചസാര അമിതമായി കഴിക്കുന്നത് ഫ്രക്ടോസ് കരളിൽ സംസ്കരിക്കപ്പെടുന്നു. അവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.