Health

ഹൃദ്രോ​ഗം

ഹൃദ്രോ​ഗം ; ശരീരം മുൻകൂട്ടി കാണിക്കുന്ന എട്ട് ലക്ഷണങ്ങൾ 

Image credits: Social Media

ഹൃദയ സംബന്ധമായ രോ​ഗങ്ങൾ

ഹൃദയം തകരാറിലാകുമ്പോൾ ശരീരം ചില സൂചനകൾ നേരത്തെ കാണിക്കാറുണ്ട്.  നേരത്തെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് ഹൃദയ സംബന്ധമായ രോ​ഗങ്ങൾ തടയാൻ സഹായിക്കും. 

Image credits: social media

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മോശമാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 
സ്ത്രീകളിൽ വിളച്ചയുടെ മറ്റൊരു ലക്ഷണമായി വിദ​ഗ്ധർ പറയുന്നു.

Image credits: Getty

സ്ഥിരമായ ക്ഷീണം

മതിയായ വിശ്രമത്തിനു ശേഷവും അസാധാരണമായി ക്ഷീണം തോന്നുന്നത് ഹൃദയം രക്തം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം. 
 

Image credits: Getty

ശ്വാസതടസം

ശ്വസിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഹൃദയം ഓക്സിജൻ സമ്പുഷ്ടമായ രക്തം ഫലപ്രദമായി വിതരണം ചെയ്യുന്നില്ലായിരിക്കാം. ഇത് കൊറോണറി ആർട്ടറി രോഗത്തിന്റെയോ പ്രാരംഭ ലക്ഷണമാകാം.

Image credits: Getty

നെഞ്ചിലെ അസ്വസ്ഥത

ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളിൽ പലപ്പോഴും നെഞ്ചിൽ ഇറുകിയതോ, ഭാരമോ, വേദനയോ അനുഭവപ്പെടുന്നത് ഉൾപ്പെടുന്നു.
 

Image credits: Getty

ക്രമരഹിതമായ ഹൃദയമിടിപ്പ്

ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദ്രോ​ഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.  ഇടയ്ക്കിടെയുള്ളതോ നീണ്ടുനിൽക്കുന്നതോ ആയ ക്രമക്കേടുകൾ ഹൃദയാഘാതത്തെ സൂചിപ്പിക്കാം.
 

Image credits: Getty

കാലുകളിൽ വീക്കം കാണുക

ഹൃദയത്തിന്റെ പ്രവർത്തനം മോശമാകുന്നത് കൈകാലുകൾ വീർക്കുന്നതിലേക്ക് നയിക്കുന്നു. ഹൃദയം ശരീരത്തിന്റെ താഴത്തെ ഭാഗത്ത് നിന്ന് രക്തം തിരികെ പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാണിത്. 


  
 

Image credits: Getty

തലകറക്കം

ഹൃദയം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാത്തപ്പോൾ ഇടയ്ക്കിടെ തലകറക്കം അല്ലെങ്കിൽ ബോധക്ഷയം പോലും അനുഭവപ്പെടാം. 

Image credits: Getty

തുടർച്ചയായ ചുമ

വിട്ടുമാറാത്ത ചുമ ഹൃദയസ്തംഭനം മൂലം ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കാം. കിടക്കുമ്പോൾ നീണ്ടുനിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കുക.

Image credits: Getty

മാതള നാരങ്ങ ജ്യൂസ് കുടി‍ക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

മൈഗ്രേയ്ന്‍ തലവേദനയില്‍ നിന്ന് ആശ്വസം ലഭിക്കാൻ ഇതാ അഞ്ച് വഴികൾ

വിറ്റാമിൻ കെയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

ഐക്യു വർദ്ധിപ്പിക്കുന്നതിനുള്ള ഏഴ് മാർ​ഗങ്ങൾ