Health

ഹീമോഗ്ലോബിന്‍

ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണപ്പെടുന്ന അയണ്‍ സമ്പന്നമായ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍.

Image credits: Getty

കഴിക്കേണ്ട ഭക്ഷണങ്ങൾ

വിളർച്ചയുള്ളവരിൽ കടുത്ത ക്ഷീണം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു. ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ 

Image credits: Getty

സിട്രസ് പഴങ്ങൾ

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരി, പോലുള്ളവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

മാതളം

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു പഴമാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. 

Image credits: Getty

ഈന്തപ്പഴം

ഈന്തപ്പഴമാണ് മറ്റൊരു ഭക്ഷണം. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഇരുമ്പ് ഈന്തപ്പഴത്തിലുണ്ട്.

Image credits: Pinterest

ചുവന്ന ചീര

വിളർച്ച തടയാൻ വളരെ നല്ലതാണ് ചീര.  സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ബീറ്റ്റൂട്ട്

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. ഇതിൽ ഇരുമ്പിന്റെ അംശം മാത്രമല്ല, പൊട്ടാസ്യം, നാരുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

മലബന്ധ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്ന 5 ചേരുവകൾ

കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ

സൈനസൈറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

ഊർജ്ജം ലഭിക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ