Health
മലബന്ധ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്ന ഏഴ് ചേരുവകൾ
മലബന്ധം ഇന്ന് നിരവധി പേരിൽ കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ്. ഭക്ഷണക്രമമാണ് മലബന്ധത്തിന്റെ പ്രധാന കാരണം.
വറുത്ത ഭക്ഷണങ്ങളോ നാരുകൾ കുറവുള്ളതോ ആയ ഭക്ഷണം കഴിക്കുക, ദിവസം മുഴുവൻ വളരെ കുറച്ച് വെള്ളം കുടിക്കുക, ഉയർന്ന സമ്മർദ്ദം എന്നിവയെല്ലാം മലബന്ധത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.
മലബന്ധത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ചേരുവകളെ കുറിച്ചാണ് ഇനി പറയുന്നത്.
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മലബന്ധ പ്രശ്നം തടയുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഇഞ്ചിയിൽ ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യും. ദിവസവും പതിവായി നാരങ്ങ വെള്ളം കുടിക്കുന്നത് മലബന്ധ പ്രശ്നം തടയും.
പെരുംജീരകം ഗ്യാസ്, വയറുവേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നു. ദിവസവും ഒരു നുള്ള് പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് ശീലമാക്കുക.
ഉലുവ വെള്ളത്തിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേട്, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഒഴിവാക്കും.
ദിവസവും വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നതും മലബന്ധ പ്രശ്നത്തിൽ നിന്ന് ആശ്വാസം നൽകുന്നു.