Health
സൈനസൈറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?
വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്.
ജലദോഷം, സ്ഥിരമായുള്ള അലർജി, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.
തലവേദനയും തലയ്ക്കുള്ള ഭാരവുമാണ് സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണം.
തലവേദനയ്ക്ക് പുറമേ മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം, കഫത്തിന് ദുർഗന്ധം എന്നിവയൊക്കെയാണ് സൈനസൈറ്റിസിന്റെ മറ്റ് ലക്ഷണങ്ങൾ.
അലർജി, സൈനസ് അണുബാധ (സൈനസൈറ്റിസ്), ജലദോഷം,തുടങ്ങിയ ലക്ഷണങ്ങൾ ഒഴിവാക്കാൻ മൂക്കിൽ നാസൽ തുള്ളികൾ ഒഴിക്കുന്നത് ഗുണം ചെയ്യും.
പുക, പെർഫ്യൂ, പൊടിപടലങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുന്നതും സൈനസൈറ്റിസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ഊർജ്ജം ലഭിക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ
ഹൃദ്രോഗം ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
മൈഗ്രേയ്ന്‍ തലവേദനയില്‍ നിന്ന് ആശ്വസം ലഭിക്കാൻ ഇതാ അഞ്ച് വഴികൾ