Health
ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം.
കരൾ സ്ഥിതി ചെയ്യുന്ന വയറിന്റെ മുകളിൽ വലതുഭാഗത്ത് അനുഭവപ്പെടുന്ന അസ്വസ്ഥത, വേദന, വീക്കം തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ, വയറിന് ഭാരം തോന്നുന്നത് എന്നിവയും നിസാരമാക്കേണ്ട.
കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
സ്ഥിരമായ ക്ഷീണം, ബലഹീനത തുടങ്ങിയവയും ഇതുമൂലം ഉണ്ടാകാം.
അകാരണമായി ശരീരഭാരം കുറയുന്നതും നിസാരമായി കാണേണ്ട.
ചർമ്മത്തിന്റെയോ കണ്ണുകളുടെയോ മഞ്ഞനിറം കരൾ പ്രവർത്തനരഹിതമാണെന്ന് സൂചിപ്പിക്കുന്നു.
ചര്‍മ്മത്തിലെ ചൊറിച്ചിലും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം.
മൂത്രത്തിലെ നിറംമാറ്റവും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.