Asianet News MalayalamAsianet News Malayalam

ആകര്‍ഷകമായ പ്ലാനുകളുമായി ജിയോ; സൗജന്യ ജനപ്രിയ ഒടിടി സേവനങ്ങളും

വിവിധ ഉപയോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ കൊണ്ടുവരുന്നതെന്ന് ജിയോ അറിയിച്ചു.

jio latest Prepaid Mobile Plans joy
Author
First Published Oct 24, 2023, 11:07 AM IST

പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. വിവിധ ഉപയോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ കൊണ്ടുവരുന്നതെന്ന് ജിയോ അറിയിച്ചു. ഈ പ്ലാനുകള്‍ അനുസരിച്ച് ഡാറ്റയ്‌ക്കൊപ്പം നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 പോലുള്ള ജനപ്രിയ ഒടിടി സേവനങ്ങളിലേക്കുള്ള ആക്സസും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. ഓഫറുകള്‍ കൂടുതല്‍ വിപുലീകരിച്ചു കൊണ്ടുള്ള പ്രൈം വീഡിയോ മൊബൈല്‍ പതിപ്പ് ഉള്‍പ്പെടുന്ന ഒരു പുതിയ വാര്‍ഷിക പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലാനുകളെ അറിയാം

റിലയന്‍സ് ജിയോ 3,227 രൂപയുടെ ഒരു പുതിയ വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ഇത് 365 ദിവസത്തേക്ക് സാധുതയുള്ളതും പ്രൈം വീഡിയോ മൊബൈല്‍ പതിപ്പിലേക്കുള്ള ആക്സസ് ഉള്‍പ്പെടുന്നതുമാണ്. പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കള്‍ക്ക് ജിയോ ക്ലൗഡ്, ജിയോ ടിവി, ജിയോ സിനിമ എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ സഹായകമാകും.

ജിയോ 3,226 രൂപയുടെ പ്ലാന്‍ ഒരു സമഗ്ര പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ, 100 പ്രതിദിന എസ്എംഎസ് എന്നിവയെല്ലാം 365 ദിവസത്തേക്ക് സാധുതയുള്ളതാണ്. സബ്സ്‌ക്രൈബര്‍മാര്‍ക്ക് സോണി ലൈവിന്റെ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസ് ആസ്വദിക്കുകയും ചെയ്യാം. ഈ പ്ലാനിലൂടെ സീ5 ന്റെ ആക്സസും ഉള്‍പ്പെടുന്നു.

ജിയോ 3,225 രൂപ പ്ലാന്‍ 365 ദിവസത്തെ സാധുതയുള്ള ഒരു പ്രീപെയ്ഡ് പാക്കേജാണ്. ഈ പ്ലാനില്‍ 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ദിവസേന 100 എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നു. സബ്സ്‌ക്രൈബര്‍മാര്‍ക്ക് സീ 5 ലേക്കുള്ള ആക്‌സസും ലഭിക്കും. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ലഭിക്കും.

ജിയോ 3178 രൂപ പ്ലാന്‍ 365 ദിവസത്തെ സേവന വാലിഡിറ്റിയുള്ള വാര്‍ഷിക പ്രീപെയ്ഡ് പാക്കേജാണ്. ഈ സമഗ്രമായ പ്ലാനില്‍ 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, ദിവസേന 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സബ്സ്‌ക്രൈബര്‍മാര്‍ക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്,ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ എന്നിവയിലേക്ക് ഒരു വര്‍ഷം മുഴുവന്‍ ആക്സസ് ലഭിക്കും. ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കുന്നതിന്, ഉപയോക്താക്കള്‍ ഒരു പ്ലാന്‍ സെലക്ട് ചെയ്ത് അവരുടെ ജിയോ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ആപ്പില്‍ സൈന്‍ ഇന്‍ ചെയ്യണം.

ജിയോ 2545 രൂപ പ്ലാന്‍ 336 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് ഓപ്ഷനാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, 100 പ്രതിദിന എസ്എംഎസ്, കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള സൗജന്യ ആക്സസ് എന്നിവ ലഭിക്കും. ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭിക്കും.

രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഒന്നാമന്‍ ആര്? ഇനി തര്‍ക്കം വേണ്ട, പട്ടിക പുറത്ത് 
 

Follow Us:
Download App:
  • android
  • ios