Asianet News MalayalamAsianet News Malayalam

ആധാർ സൗജന്യമായി പുതുക്കൽ സെപ്തംബര്‍ 14വരെ മാത്രം; നിങ്ങള്‍ ചെയ്യേണ്ടത്.!

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും മറ്റും ആധാര്‍ ഐഡന്‍റിഫിക്കേഷന്‍ ആവശ്യമാണ്. പല രേഖകളും ആധാറുമായി ബന്ധിപ്പിക്കാന്‍ ഇതിനകം തന്നെ ആവശ്യപ്പെടുന്നുണ്ട്. 

Aadhaar card details update: You can update Aadhaar details for free till this date vvk
Author
First Published Sep 4, 2023, 2:16 PM IST

തിരുവനന്തപുരം: ആധാര്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന സമയ പരിധി ഉടന്‍ അവസാനിക്കും. സെപ്തംബര്‍ 14വരെയാണ് ആധാര്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം. അതായത് ഒരാഴ്ചയ്ക്ക് അടുത്ത് മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ ജൂണ്‍ 14വരെയായിരുന്നു ആധാര്‍ വിവരങ്ങള്‍ തിരുത്താന്‍ സമയം അനുവദിച്ചത്. അത് പിന്നീട് മൂന്ന് മാസം കൂടി ദീര്‍ഘിപ്പിക്കുയായിരുന്നു. 

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും മറ്റും ആധാര്‍ ഐഡന്‍റിഫിക്കേഷന്‍ ആവശ്യമാണ്. പല രേഖകളും ആധാറുമായി ബന്ധിപ്പിക്കാന്‍ ഇതിനകം തന്നെ ആവശ്യപ്പെടുന്നുണ്ട്. പാന്‍, പിഎഫ് പോലുള്ള സേവനങ്ങള്‍ക്ക് ആധാര്‍ ആവശ്യമാണ്. myaadhaar.uidai.gov.in വെബ് സൈറ്റ് വഴി ആധാര്‍ വിവരങ്ങള്‍ ആധാര്‍ ഉടമകള്‍ക്ക് നേരിട്ട് സൗജന്യമായി  തിരുത്താം. എന്നാല്‍ അക്ഷയ സെന്‍ററുകള്‍ വഴി ഇത് ചെയ്യാന്‍ 50 രൂപ നല്‍കണം. 

ആധാര്‍ എടുത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അതിലെ വിവരങ്ങള്‍ ഒന്നും അപ്ഡേറ്റ് ചെയ്യാത്തവര്‍ പുതിയ സമയ പരിധിക്കുള്ളില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് ആധാര്‍ ഏജന്‍സിയായ യുഐഡിഎഐ (യൂണിഫൈഡ് ഐഡന്‍റിഫിക്കേഷന്‍ അതോററ്ററി ഓഫ് ഇന്ത്യ) പറയുന്നത്. ആധാര്‍ വിവരങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം ഒരു നീക്കം. 

എന്തിനും ഏതിനും വേണ്ട ആധാർ കാർഡ് നഷ്ടപ്പെട്ടാലോ?

ആധാർ കളഞ്ഞു പോയാൽ മുൻപത്തെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ ഓൺലൈനായി അപേക്ഷിച്ച്  പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്. ഓഫ്‍‍ലൈനായും ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. 'യുഐഡിഎഐ ഓർഡർ ആധാർ പിവിസി കാർഡ്' എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. ഇ ആധാറിന് അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആദ്യം  https://myaadhaar.uidai.gov.in/genricPVC സന്ദർശിക്കുക. തുടർന്ന് 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും. വിശദാംശങ്ങൾ  പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക. ആവശ്യമായ പേയ്മെന്റ് ട്രാൻസ്ഫർ ചെയ്യുക. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. പേയ്‌മെന്റിന് ശേഷം റസീപ്റ്റ്  ഡൗൺലോഡ് ചെയ്യാം.

ഐഫോൺ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.!

Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios