Asianet News MalayalamAsianet News Malayalam

'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' വീണ്ടും ലഭ്യമാകുന്നു: മൂന്നുമാസം നിരീക്ഷണം.!

വിലക്ക് നീങ്ങിയതോടെ രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്.  

BGMI unban: Krafton updates Battleground Mobile India on Google Play Store vvk
Author
First Published May 28, 2023, 9:06 PM IST

ദില്ലി: ഇന്ത്യയില്‍ നിരോധിച്ച 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ'  വീണ്ടും എത്തി. ഇപ്പോള്‍ ആപ്പ് ഡൗൺലോഡ് ചെയ്യാം. മേയ് 29 മുതലാണ് കളിക്കാൻ സാധിക്കുക. കേന്ദ്ര സർക്കാരിന്‍റെ ശക്തമായ നിരീക്ഷണത്തിലായിരിക്കും വരുന്ന മൂന്ന് മാസത്തോളം ഈ ഓണ്‍ലൈന്‍ ഗെയിം.  എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കും ബിജിഎംഐ ഡൗൺലോഡ് ചെയ്ത ഉപയോഗിക്കാം.

വിലക്ക് നീങ്ങിയതോടെ രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്.  ബിജിഎംഐ 90 ദിവസം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ്. പരിശോധനാ കാലയളവിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ഗെയിം തുടര്‍‍ന്നും ലഭ്യമാകും.ഇപ്പോള്‍ ലഭിക്കുന്ന ബിജിഎംഐ കളിക്കാർക്ക് ദിവസം മുഴുവൻ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്ഷൻ ഗെയിമിൽ നിന്ന് രക്തം ഉപേക്ഷിച്ചേക്കും, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റിയേക്കാം. പബ്ജി മൊബൈൽ നിരോധനത്തിന് ശേഷം ബിജിഎംഐയിൽ രക്തത്തിന്റെ നിറം പച്ചയായി മാറ്റിയിരുന്നു. നിരോധനം പിൻവലിച്ചാൽ ബിജിഎംഐയിൽ രക്തം എത് നിറത്തിലായിരിക്കും എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റൺ വികസിപ്പിച്ചെടുത്ത ബിജിഎംഐ ഗെയിം സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2022 ജൂലൈയിലാണ് ഇന്ത്യയിൽ നിരോധിച്ചത്. ഇതിനു മുൻപ് സമാനമായ കാരണങ്ങളാൽ ക്രാഫ്റ്റണിന്റെ ഏറെ ജനപ്രിയമായ പബ്ജി മൊബൈലും രാജ്യത്ത് നിരോധിച്ചിരുന്നു. 

രണ്ട് മണിക്കൂർ വീഡിയോ ട്വീറ്ററിൽ അപ്പ് ചെയ്യാവുന്ന അപ്ഡേറ്റെത്തി, വൈകിയില്ല പുത്തൻ സിനിമയുടെ വ്യാജ പതിപ്പെത്തി

'മനുഷ്യാകാരമുള്ള റോബോട്ടുകൾ എത്തും, മനുഷ്യനേക്കാൾ ചെലവും കുറയും'; ഇനിയുമുണ്ട് ബിൽഗേറ്റ്സിന്റെ പ്രവചനങ്ങൾ!
 

Follow Us:
Download App:
  • android
  • ios