Asianet News MalayalamAsianet News Malayalam

യുവാക്കളെ ആകർഷിക്കാൻ പത്തൊൻപതാമത്തെ അടവുമായി മസ്ക്കിന്‍റെ 'എക്സ്'; പക്ഷേ ഇത് കൊള്ളാമെന്ന് പ്രതികരണങ്ങൾ

പ്ലാറ്റ്‌ഫോമിൽ പരിശോധിച്ചുറപ്പിച്ച സ്ഥാപനങ്ങൾക്ക് സോഷ്യൽ മീഡിയ സൈറ്റിൽ ജോലികൾ ലിസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ഏകദേശം ഒരു മാസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു

elon musk  X aiming to compete with LinkedIn likely to let users look for jobs on the platform btb
Author
First Published Aug 22, 2023, 3:39 PM IST

ലിങ്ക്ഡ്ഇൻ, നൗക്കരി ആപ്പുകൾക്ക് സമാനമായി പ്രവർത്തിക്കാനുള്ള നീക്കവുമായി എലോൺ മസ്കിന്റെ എക്സ്. പണമിടപാടുകൾ നടത്താനും സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റും ഉപയോക്താക്കളെ അനുവദിക്കുന്ന ചൈനയുടെ വീചാറ്റ് ആപ്പുമായി താരതമ്യം ചെയ്താണ്  ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതൽ മൈക്രോ-ബ്ലോഗിംഗ് സൈറ്റായിരുന്നു ട്വിറ്റർ. സമീപകാലത്തെ റിപ്പോർട്ടുകൾ പ്രകാരം പ്ലാറ്റ്ഫോം ഉടൻ തന്നെ ഓൺലൈനിൽ ജോലികൾ തേടാൻ ഉപയോക്താക്കളെ അനുവദിച്ചേക്കും. 

പ്ലാറ്റ്‌ഫോമിൽ പരിശോധിച്ചുറപ്പിച്ച സ്ഥാപനങ്ങൾക്ക് സോഷ്യൽ മീഡിയ സൈറ്റിൽ ജോലികൾ ലിസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ഏകദേശം ഒരു മാസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് ഓപ്പൺ റോളുകൾ വരെ ലിസ്റ്റ് ചെയ്യാൻ ഓർഗനൈസേഷനുകൾക്ക് കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. എക്സിന്റെ ഉപയോക്താക്കൾക്ക് ഉടൻ തന്നെ ഒരു ജോബ് സെർച്ച് ഫീച്ചറിലേക്ക് ആക്‌സസ് ലഭിക്കുമെന്നും അതിലൂടെ ജോലി കണ്ടെത്താൻ കഴിയുമെന്നും ഐഎഎൻഎസ് റിപ്പോർട്ട് പറയുന്നു. XHiring എന്ന ഹാഷ്ടാ​ഗിൽ ഇതിനകം തന്നെ ജോലി ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയെന്ന്  വാർത്തകൾ സൂചിപ്പിക്കുന്നു. നിലവിൽ  ഈ ലിസ്റ്റിംഗുകൾ വെബിലും യുഎസിലും മാത്രമേ ദൃശ്യമാകൂ.

കഴിഞ്ഞ ആഴ്‌ച എക്സ് തങ്ങളുടെ  പഴയ പരസ്യ ഫോർമാറ്റിനോട് വിടപറഞ്ഞ് വാർത്തകളിൽ ഇടം നേടിയിരുന്നു. പ്ലാറ്റ്‌ഫോമിന്റെ ടൈംലൈനിൽ പരസ്യദാതാക്കൾക്ക് അവരുടെ അക്കൗണ്ടുകൾ നേരിട്ട് പ്രൊമോട്ട് ചെയ്യാൻ ട്വിറ്റർ അനുവദിക്കില്ലെന്ന് ആക്‌സിയോസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. പരസ്യ ക്ലയന്റുകൾക്ക് അയച്ച ഒരു ഇമെയിലാണ് അതിന് തെളിവായി കാണിച്ചത്. ഓ​ഗസ്റ്റ് 10ന് എക്സ് പ്രതിനിധി പരസ്യ ക്ലയന്റുകൾക്ക് നൽകിയ കുറിപ്പിൽ നിരവധി പരസ്യ ക്ലയന്റുകൾ ഈ സവിശേഷതയെ ആശ്രയിക്കുന്നുവെന്ന വസ്തുത കമ്പനി അംഗീകരിക്കുന്നുവെന്നും അതിനാൽ, വരും ആഴ്‌ചകളിൽ, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള 'ബദൽ വഴികൾ' കണ്ടെത്താൻ അവർ ശ്രമിക്കുമെന്നും പറഞ്ഞു. ട്വീറ്റിനൊപ്പം ഉപയോക്താക്കളുടെ ടൈംലൈനിൽ ഫോളോ സിടിഎ ബട്ടണും പ്രദർശിപ്പിക്കും.

ഇവിടെ ഇങ്ങനാടാ ഉവ്വേ! കാലിച്ചായ കുടിക്കാൻ വത്തിക്കാനിൽ പോകണോ അതോ മോസ്കോയിൽ പോകണോ; ജസ്റ്റ് ഒരു കീ.മി മാത്രം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios