Asianet News MalayalamAsianet News Malayalam

‌മെറ്റ ഏറ്റവും പരിഗണന നല്‍കുന്ന സ്ഥലം ഇന്ത്യ; 'റീലുകളുടെ' ഏറ്റവും വലിയ വിപണി

ശക്തമായ മാക്രോ ഇക്കണോമിക് ബേസിക്സ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, മറ്റ് ഘടകങ്ങൾ എന്നിവയുടെ സപ്പോർട്ടോടെ ഇന്ത്യൻ വിപണി വാഗ്ദാനം ചെയ്യുന്നത് പരിധിയില്ലാത്ത‌ സാധ്യതകൾ ആണെന്നും അവര്‍ കൂട്ടിച്ചേർത്തു. 

India Is Priority Market for Facebook, WhatsApp and Instagram: Meta India Chief vvk
Author
First Published Sep 7, 2023, 12:28 PM IST

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നീ ആപ്ലിക്കേഷനുകളുടെ മുൻഗണനാ വിപണിയായാണ് ഇന്ത്യയെ മെറ്റ കാണുന്നതെന്ന്ട കമ്പനിയുടെ ഇന്ത്യൻ മേധാവി സന്ധ്യ ദേവനാഥൻ പറഞ്ഞു. ഇന്ത്യയുടെ പുതിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമനിർമ്മാണം ടെക് കമ്പനികൾക്ക്  ചട്ടക്കൂടും വ്യക്തതയും നൽകിയിട്ടുണ്ടെന്നും ഉപയോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട മഹത്തായ ചുവടുവെയ്‌പ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജനുവരിയിലാണ് കമ്പനിയുടെ നേതൃസ്ഥാനം  ദേവനാഥൻ ഏറ്റെടുത്തത്.

ഇന്ത്യയിലെ മെറ്റയുടെ വൈസ് പ്രസിഡന്‍റായ സന്ധ്യ ദേവനാഥൻ, പ്ലാറ്റ്‌ഫോമിലെ തെറ്റായ വിവരങ്ങൾ തടയാനുള്ള കമ്പനിയുടെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയും വിദ്വേഷകരമായ ഉള്ളടക്കം സജീവമായി തടയുന്നതിന് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിൽ വിശദീകരിക്കുകയും ചെയ്തു.  ആഗോളതലത്തിൽ മെറ്റയുടെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറകളിലൊന്നാണ് ഇന്ത്യ. 

ശക്തമായ മാക്രോ ഇക്കണോമിക് ബേസിക്സ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, മറ്റ് ഘടകങ്ങൾ എന്നിവയുടെ സപ്പോർട്ടോടെ ഇന്ത്യൻ വിപണി വാഗ്ദാനം ചെയ്യുന്നത് പരിധിയില്ലാത്ത‌ സാധ്യതകൾ ആണെന്നും അവര്‍ കൂട്ടിച്ചേർത്തു. മെറ്റയെ സംബന്ധിച്ചിടത്തോളം 'റീലുകളുടെ' കാര്യത്തിൽ ഏറ്റവും സജീവമായ വിപണികളിലൊന്നാണ് ഇന്ത്യ. മെറ്റാ പ്ലാറ്റ്‌ഫോമുകളും ടൂളുകളും ഉപയോഗിക്കുന്ന ചെറുകിട ബിസിനസുകളിലും വൻ മുന്നേറ്റമുണ്ടെന്നും സന്ധ്യ ദേവനാഥൻ പറഞ്ഞു.

2030-ഓടെ ഒരു ട്രില്യൺ ഡോളർ (ഏകദേശം 83,01,150 കോടി രൂപ) ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് അവസരങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പായിരിക്കും. ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും നിരവധി ഉപയോക്താക്കൾക്ക് സേവനം നൽകുന്നുവെന്നും ദേവനാഥൻ പറഞ്ഞു. കൂടുതൽ പേരിലേക്കെത്താനും കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും കണക്ട് ചെയ്യാനും അനവധി പേർ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദന മാറുന്നു: ഗംഭീര ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ്

Asianet News Live

 

Latest Videos
Follow Us:
Download App:
  • android
  • ios