Asianet News MalayalamAsianet News Malayalam

പോസ്റ്റും റീല്‍സും ഇനി ആരൊക്കെ കാണണം?; നിങ്ങള്‍ക്ക് തീരുമാനിക്കാം

ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയിലും പങ്കിടുന്ന കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന് മെറ്റ. 

instagram expands its close friends feature to include posts and reels joy
Author
First Published Nov 16, 2023, 8:14 AM IST

പോസ്റ്റുകളും റീലുകളും ഇനി ക്ലോസ് ഫ്രണ്ട്‌സിന് മാത്രമായി ഷെയര്‍ ചെയ്യാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. 
നിലവിൽ സ്റ്റോറികള്‍ക്കും കുറിപ്പുകള്‍ക്കും ഈ ഓപ്ഷന്‍ ലഭ്യമാണ്. ഇതിന് പുറമെയാണിത്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയിലും അവര്‍ പ്ലാറ്റ്‌ഫോമില്‍ പങ്കിടുന്ന കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന് പ്രസ്താവിച്ചു കൊണ്ടാണ് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചത്.

വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഭാവിയില്‍ ഈ ഫീച്ചര്‍ സഹായകമായേക്കാമെന്നാണ് നിഗമനം. പുതിയ അപ്‌ഡേറ്റ് ചെക്ക് ചെയ്യാനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷന്‍ ഓപ്ഷന് താഴെയുള്ള 'ഓഡിയന്‍സ്' ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് 'അടുത്ത സുഹൃത്തുക്കളെ' തെരഞ്ഞെടുക്കുക. നിങ്ങളുടെ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മുകളില്‍ വലത് കോണിലുള്ള 'പങ്കിടുക' ബട്ടണില്‍ ടാപ്പ് ചെയ്യുക.

വാട്‌സ്ആപ്പിലെ പോലെ റീഡ് റെസിപ്പിയന്‍സ് ഓഫാക്കാനുള്ള ഓപ്ഷന്‍ നേരത്തെ ആപ്പ് അവതരിപ്പിച്ചിരുന്നു. മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇതെക്കുറിച്ച് ഷെയര്‍ ചെയ്തത്. ഇന്‍സ്റ്റാഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന ടോഗിളിന്റെ സ്‌ക്രീന്‍ ഷോട്ടും ഷെയര്‍ ചെയ്തിരുന്നു. പ്രൈവസി ഫീച്ചറിലാണ് ഇതുള്ളത്. എന്നു മുതലാണ് ഈ ഫീച്ചര്‍ ആപ്പില്‍ ലഭ്യമാവുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും അടുത്ത അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. വൈകാതെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

അടുത്തിടെ പരസ്യങ്ങള്‍ കാണാതെ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേര്‍ഷന് മെറ്റ യുറോപ്പില്‍ തുടക്കമിട്ടിരുന്നു. പുതിയ വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താത്പര്യമുള്ളവര്‍ക്ക് പുതിയ പെയ്ഡ് വേര്‍ഷന്‍ സബ്സ്‌ക്രൈബ് ചെയ്യാനവസരമുണ്ട്. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.
 

'ആൻഡ്രോയിഡ് ഫോണുകളിൽ നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ': രക്ഷപ്പെടാൻ ഒരൊറ്റ മാർഗം, സര്‍ക്കാർ മുന്നറിയിപ്പ് 
 

Latest Videos
Follow Us:
Download App:
  • android
  • ios