userpic
user icon
0 Min read

കരാറിലെത്താന്‍ കഴിഞ്ഞില്ല; സ്പോട്ടിഫൈയില്‍ നിന്നും പല ബോളിവുഡ് ഗാനങ്ങളും അപ്രത്യക്ഷമായി

Spotify removes Bollywood songs after renewal of licensing agreement fails vvk

Synopsis

ബിൽബോർഡിലെ ഒരു റിപ്പോർട്ട് അനുസരിച്ച്  സ്പോട്ടിഫൈയും, സീ മ്യൂസിക്കും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അവര്‍ക്ക് ഗാനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച് കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. 

മുംബൈ: സീ മ്യൂസിക് കമ്പനിയുടെ ലൈസൻസിംഗ് കരാർ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനങ്ങള്‍ നീക്കം ചെയ്ത് മ്യൂസിക്ക് ആപ്പായ സ്പോട്ടിഫൈ. ബോളിവുഡ് സംഗീത പ്രേമികള്‍ക്കിടയില്‍ ഇത് വലിയ അതൃപ്തിയുണ്ടാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ദീര്‍ഘകാല സ്പോട്ടിഫൈ സബ്സ്ക്രിപ്ഷന്‍ എടുത്തവരെയാണ് പുതിയ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക. 

ബിൽബോർഡിലെ ഒരു റിപ്പോർട്ട് അനുസരിച്ച്  സ്പോട്ടിഫൈയും, സീ മ്യൂസിക്കും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അവര്‍ക്ക് ഗാനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച് കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഈ ചർച്ചകളിലുടനീളം ഇരുവിഭാഗവും രണ്ട് കൂട്ടര്‍ക്കും അനുകൂലമായ ഒരു കാരാര്‍ എന്ന വഴിക്ക് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് വിജയത്തില്‍ എത്തിയില്ല. ചര്‍ച്ചകള്‍ വീണ്ടും തുടര്‍ന്നേക്കും എന്നാണ് സ്പോട്ടിഫൈ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ലോകത്തിലെ എല്ലാ സംഗീതവും, പോഡ്‌കാസ്റ്റുകളും തങ്ങളുടെ ആപ്പില്‍ ലഭിക്കില്ലെന്ന് സ്പോട്ടിഫൈ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെ പോലെ ഒരോ സംഗീതത്തിന്‍റെ പോഡ് കാസ്റ്റിന്‍റെയും കോപ്പിറൈറ്റ് അവകാശികളുമായി ലൈസൻസിംഗ് കരാറുകള്‍ ഉണ്ടാക്കിയാണ് അവ സ്പോട്ടിഫൈ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ എത്തിക്കുന്നത്.

ജേഴ്‌സിയിലെ മൈയ്യ മൈനു (2022), ഡ്രൈവിലെ മഖ്‌ന (2019)റയീസിലെ സാലിമ (2017) തുടങ്ങിയ ഗാനങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട പാട്ടുകളില്‍ ഉള്‍പ്പെടുന്നു. റോം-കോം വീരേ ദി വെഡ്ഡിംഗ് (2018), ഗല്ലി ബോയ് (2019), കലങ്ക് (2019) എന്നീ സിനിമകളുടെ ട്രാക്കുകളും സ്പോട്ടിഫൈ നീക്കം ചെയ്തിട്ടുണ്ട്.  അതേ സമയം ട്വിറ്ററിലും മറ്റും ആരാധകര്‍ സ്പോട്ടിഫൈയില്‍ നിന്നും ഗാനങ്ങള്‍ പോയതില്‍ അസംതൃപ്തരാണ്. 

പ്രണയാതുരരായി 'കുന്ദവൈ'യും 'വന്ദിയത്തേവ'നും; പൊന്നിയിന്‍ സെല്‍വന്‍ 2 ലെ ആദ്യഗാനം എത്തി

തന്‍റെ ശബ്ദത്തില്‍ പാടുന്ന മലയാളിയുടെ വീഡിയോ പങ്കുവച്ച് എആര്‍ റഹ്മാന്‍ - വീഡിയോ വൈറല്‍

Latest Videos